---
title: "മനുഷ്യനെ മനുഷ്യനാക്കുന്നത് ദീനീ വിജ്ഞാനം;മുഖ്ത്താര്‍ അലി ശിഹാബ് തങ്ങള്‍"
english_title: "mukthar ali shihab"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51288/mukthar-ali-shihab"
published_at: "2022-06-26T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b8755b3850f_vac.jpg"
keywords: []
---

# മനുഷ്യനെ മനുഷ്യനാക്കുന്നത് ദീനീ വിജ്ഞാനം;മുഖ്ത്താര്‍ അലി ശിഹാബ് തങ്ങള്‍

> **Lead Summary:** **തോട്ടിക്കല്‍;** മനുഷ്യനെ മനുഷ്യനാക്കുന്നത് ദീനീ വിജ്ഞാനമാണെന്ന് പാണക്കാട് സയ്യിദ് മുഖ്ത്താര്‍ അലി ശിഹാബ് തങ്ങള്‍.ഏഴുംവയല്‍ നൂറുല്‍ ഇസ്ലാം മദ്റസ കെട്ടിടോദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**തോട്ടിക്കല്‍;** മനുഷ്യനെ മനുഷ്യനാക്കുന്നത് ദീനീ വിജ്ഞാനമാണെന്ന് പാണക്കാട് സയ്യിദ് മുഖ്ത്താര്‍ അലി ശിഹാബ് തങ്ങള്‍.ഏഴുംവയല്‍ നൂറുല്‍ ഇസ്ലാം മദ്റസ കെട്ടിടോദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമര്‍ നദ് വി തോട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. സമൂഹത്തിന്‍െറ സമുദ്ധാരകരാക്കി മക്കളെ മാറ്റിയെടുക്കാന്‍ രക്ഷിതാക്കള്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.ഖലീല്‍ ഹുദവി കാസര്‍ഗോഡ് മുഖ്യപ്രഭാഷണം നടത്തി.

അബ്ദുസലാം ഹനീഫി,താജുദ്ധീന്‍ സഈദി,അബ്ദുറഹ്മാന്‍ വട്ട്യേര,അബ്ദുള്‍ ഖാദര്‍,എം.അബൂബക്കര്‍,സി.മഹമൂദ് ഹാജി,പി.മുഹമ്മദ് കുഞ്ഞി,അബ്ദുറസാഖ് മാസ്റ്റര്‍,ഫാറൂഖ്,ജംഷീര്‍,സ്വഫ് വാന്‍ പ്രസംഗിച്ചു.മുഹമ്മദ് ശഫീഖ് സ്വാഗതവും പി.പി അന്‍സീര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51288/mukthar-ali-shihab)