---
title: "യുവജന സംഘടനകളിൽ ഏറിയപങ്കും മദ്യപിക്കുന്നവർ: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ"
english_title: "mv govindan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51247/mv-govindan"
published_at: "2022-06-26T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b83abb290ec_mv.jpg"
keywords: []
---

# യുവജന സംഘടനകളിൽ ഏറിയപങ്കും മദ്യപിക്കുന്നവർ: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

> **Lead Summary:** കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ. കടൽ മാർഗമാണ് സംസ്ഥാനത്ത് മയക്കുമരുന്ന് എത്തുന്നത്. കഴിഞ്ഞ ദിവസം ഒരു ബോട്ടിൽ നിന്ന് മാത്രം 1500 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയെന്നും മന്ത്രി പറഞ്ഞു.

## Article Content

കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ. കടൽ മാർഗമാണ് സംസ്ഥാനത്ത് മയക്കുമരുന്ന് എത്തുന്നത്. കഴിഞ്ഞ ദിവസം ഒരു ബോട്ടിൽ നിന്ന് മാത്രം 1500 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന് പുറമെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും കടൽ മാർഗം മയക്കുമരുന്ന് എത്തുന്നതായാണ് വിവരം. വിദ്യാർഥി, യുവജന സംഘടനകളിൽ ഏറിയ പങ്കും മദ്യപിക്കുന്നവരായി മാറിയ സാഹചര്യമാണ്.

പുതിയ തലമുറയിലെ ബോധവത്കരിക്കാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു,

വിദ്യാർത്ഥി – യുവജന സംഘടനയിലുള്ള പലരും കുടിയന്മാരാണെന്ന് പ്രസം​ഗിച്ച എക്സൈസ് മന്ത്രി എം.വി.​​ ഗോവിന്ദൻ മാസ്റ്ററെ പിന്തുണച്ച് ഡിവൈഎഫ്ഐ രം​ഗത്തെത്തി.

എക്സൈസ് മന്ത്രി ഇക്കാര്യം പറഞ്ഞത് നല്ല അർത്ഥത്തിൽ മാത്രമാണ്. മന്ത്രി ഉദ്ദേശിച്ചത് യുവജന സമൂഹത്തിനിടയിൽ വർദ്ധിച്ചുവരുന്ന അമിത മദ്യപാനത്തെയാണ്. ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിക്കാനുള്ള അവകാശം മന്ത്രി എം.വി.​​ ഗോവിന്ദൻ മാസ്റ്റർക്കുണ്ടെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51247/mv-govindan)