---
title: "മാട്ടൂൽ പെറ്റ് സ്റ്റേഷനിൽ സാബിറിന്റെ പരിചരണത്തിൽ വിരിഞ്ഞത് 22 ഇഗ്വാന കുഞ്ഞുങ്ങൾ"
english_title: "mattool pet station"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51177/mattool-pet-station"
published_at: "2022-06-26T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b7f5af53bff_Untitled-2-web,.jpg"
keywords: []
---

# മാട്ടൂൽ പെറ്റ് സ്റ്റേഷനിൽ സാബിറിന്റെ പരിചരണത്തിൽ വിരിഞ്ഞത് 22 ഇഗ്വാന കുഞ്ഞുങ്ങൾ

> **Lead Summary:** മാട്ടൂൽ പെറ്റ് സ്റ്റേഷനിൽ സാബിറിന്റെ പരിചരണത്തിൽ വിരിഞ്ഞത് 22 ഇഗ്വാന കുഞ്ഞുങ്ങൾ. കൃത്രിമ ആവാസവ്യവസ്ഥകൾ സൃഷ്ടിച്ച് 90 ദിവസങ്ങൾ എടുത്താണ് ഇവ വിരിഞ്ഞത്. പച്ച നിറത്തിലുള്ള ഇവ കാഴ്ചക്കാരിൽ ഏറെ കൗതുകം ഉളവാക്കുന്നവയാണ്.

## Article Content

മാട്ടൂൽ പെറ്റ് സ്റ്റേഷനിൽ സാബിറിന്റെ പരിചരണത്തിൽ വിരിഞ്ഞത് 22 ഇഗ്വാന കുഞ്ഞുങ്ങൾ. കൃത്രിമ ആവാസവ്യവസ്ഥകൾ സൃഷ്ടിച്ച് 90 ദിവസങ്ങൾ എടുത്താണ് ഇവ വിരിഞ്ഞത്. പച്ച നിറത്തിലുള്ള ഇവ കാഴ്ചക്കാരിൽ ഏറെ കൗതുകം ഉളവാക്കുന്നവയാണ്.

രണ്ട് പെൺ ഇഗ്വാനകളും ഒരു ആൺ ഇഗ്വാനയുമാണ് ഇവരുടെ പെറ്റ് സ്റ്റേഷനിൽ ഉള്ളത്. രണ്ട് പെൺ ഇഗ്വാനകളും മുട്ട ഇട്ട് അടയിരുന്നു എങ്കിലും ഒരു ഇഗ്വാനയുടെ മുട്ടകൾ മാത്രമാണ് വിരിഞ്ഞത്. 22 കുഞ്ഞുങ്ങലാണ് വിരിഞ്ഞത്.

അവയിൽ 20 എണ്ണത്തിനെ ആവശ്യക്കാർക്ക് കൊടുത്തതായി സാബിർ പറയുന്നു. കണ്ണൂരിന് അകത്തു നിന്നും പുറത്തു നിന്നുമായി നിരവധി കാഴ്ചക്കാരാണ് ഈ പെറ്റ് സ്റ്റേഷൻ തേടി വരുന്നത്.

അപൂർവങ്ങളായ നിരവധി ജീവികളാണ് ഇവിടെ കാഴ്ചക്കാരിൽ കൗതുകമുളവാക്കുന്നത്. കൂടാതെ പെറ്റ് സ്റ്റേഷനിലേക്ക് വരുന്ന കാഴ്ചക്കാർക്ക് ഇവയെക്കുറിച്ചുള്ള പരിപാലനത്തെക്കുറിച്ചുള്ള സംശയങ്ങളെല്ലാം തീർക്കാനായി ക്ലാസ്സുകളും സാബിർ നൽകാറുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51177/mattool-pet-station)