---
title: " എൻ ജി ഒ അസോസിയേഷൻ തളിപ്പറമ്പ ബ്രാഞ്ച് കമ്മറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു"
english_title: "ngo association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51160/ngo-association"
published_at: "2022-06-26T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b7e3ff8eaa9_Untitled-2_web.jpg"
keywords: []
---

#  എൻ ജി ഒ അസോസിയേഷൻ തളിപ്പറമ്പ ബ്രാഞ്ച് കമ്മറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ:** വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തു കൊണ്ട് എസ് എഫ് ഐ നടത്തിയ അതിക്രമം ജനമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് കമ്മറ്റി അഭിപ്രായപ്പെട്ടു.

## Article Content

**തളിപ്പറമ്പ:** വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തു കൊണ്ട് എസ് എഫ് ഐ നടത്തിയ അതിക്രമം ജനമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് കമ്മറ്റി അഭിപ്രായപ്പെട്ടു.

വയനാട്ടിൽ നടന്നത് സി പി എം സ്പോൺസേഡ് അക്രമമാണെന്നും ഇത് കേരള ജനതക്ക് അപമാനമാണെന്നും അക്രമികൾക്കെതിരെ ഉടൻ നടപടി എടുക്കാൻ അധികൃതർ തയ്യാറാവണമെന്നും എൻ ജി ഒ അസോസിയേഷൻ ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധിയുടെ ഓഫീസിനെതിരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് കേരള എൻ ജി ഒ അസോസിയേഷൻ തളിപ്പറമ്പ ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

ബ്രാഞ്ച് പ്രസിഡണ്ട് എം. സനീഷിൻ്റെ അധ്യക്ഷതയിൽ പ്രതിഷേധ സംഗമം ജില്ലാ ട്രഷറർ കെ.വി.മഹേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗങ്ങളായ പി.സി.സാബു, ജന്നിഫർ വർഗ്ഗീസ്, ബ്രാഞ്ച് സെക്രട്ടറി ജസ്റ്റിൻ വർഗ്ഗീസ്, വി.വി. ശ്രീകാന്ത് തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ സംഗമത്തിന് ജില്ലാ വൈസ് പ്രസിഡണ്ട് പി.വി.വിനോദ് , ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ കെ.പി.സി. ഹാരിസ്, ജീനു ജോൺ വി.വി.രമേഷ് ബാബു, കെ.വി. സജീവൻ, ടി.ജി. ഷാജി, കെ.വി.ജിജു, ഇ. വിനോദ് കുമാർ, എം.ഇ.കെ. പ്രിയ, കെ.വി.ഗായത്രി തുടങ്ങിയവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51160/ngo-association)