---
title: "ജപ്തി ചെയ്ത സ്ഥലം രജിസ്റ്റർ ചെയ്തു നൽകിയതിന് വില്ലേജ് ഓഫീസർ ഉൾപ്പെടെ 4 പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു"
english_title: "case against village officer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51092/case-against-village-officer"
published_at: "2022-06-25T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b71d17eb4e3_download.jpg"
keywords: []
---

# ജപ്തി ചെയ്ത സ്ഥലം രജിസ്റ്റർ ചെയ്തു നൽകിയതിന് വില്ലേജ് ഓഫീസർ ഉൾപ്പെടെ 4 പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു

> **Lead Summary:** **തളിപ്പറമ്പ്: **കുടുംബകോടതി ഉത്തരവ് പ്രകാരം ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയ സ്ഥലം സബ് രജിസ്ട്രാറും വില്ലേജ് ഓഫീസറും ചേര്‍ന്ന് രേഖകളില്‍ തിരുത്തല്‍ വരുത്തി വില്‍പ്പന നടത്തിയതായി ലഭിച്ച പരാതിയിൽ കോടതി നിർദേശപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **കുടുംബകോടതി ഉത്തരവ് പ്രകാരം ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയ സ്ഥലം സബ് രജിസ്ട്രാറും വില്ലേജ് ഓഫീസറും ചേര്‍ന്ന് രേഖകളില്‍ തിരുത്തല്‍ വരുത്തി വില്‍പ്പന നടത്തിയതായി ലഭിച്ച പരാതിയിൽ കോടതി നിർദേശപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തു.

പടപ്പേങ്ങാട്ടെ ഓല്യന്റകത്ത് എം.ഹാജിറയുടെ പരാതിപ്രകാരമാണ് കേസ്. പടപ്പേങ്ങാട്ടെ ഓല്യന്റകത്ത് വീട്ടില്‍ അഷറഫ്(37), പടപ്പേങ്ങാട്ടെ ചപ്പന്റകത്ത് പുതിയപുരയില്‍ മുഹമ്മദ് റാഷിദ്(28), തളിപ്പറമ്പ് സബ് റജിസ്ട്രാര്‍ കെ.ഒ.പി.ശ്യാമള, കുവേരി വില്ലേജ് ഓഫീസറായിരുന്ന കെ.മോഹന്‍കുമാര്‍ എന്നിവരുടെ പേരിലാണ് വിവിധ വകുപ്പുകള്‍ പ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ഹാജിറ കുടുംബക്കോടതിയില്‍ നല്‍കിയ ഹരജിപ്രകാരം അഷറഫിന്റെ പേരിലുള്ള പന്ത്രണ്ടര സെന്റ് ഭൂമി ജപ്തി ചെയ്തിരുന്നു. എന്നാല്‍ സബ് റജിസ്ട്രാറുടെയും വില്ലേജ് ഓഫീസറുടെയും സഹായത്തോടെ രേഖകളില്‍ കൃത്രിമം നടത്തി സ്ഥലം മുഹമ്മദ് റാഷിദിന് വില്‍പ്പന നടത്തിയതായാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51092/case-against-village-officer)