---
title: "എം എസ് എഫ് തളിപ്പറമ്പ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡേസ് മീറ്റ് സംഘടിപ്പിച്ചു"
english_title: "msf leaders meet "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51086/msf-leaders-meet"
published_at: "2022-06-25T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b7194f3e030_vac.jpg"
keywords: []
---

# എം എസ് എഫ് തളിപ്പറമ്പ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡേസ് മീറ്റ് സംഘടിപ്പിച്ചു

> **Lead Summary:** വേര് ക്യാമ്പയിൻ ഭാഗമായി എം എസ് എഫ് തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡേസ് മീറ്റ് സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് പി എ ഇർഫാന്റെ അധ്യക്ഷതയിൽ ജില്ല എം എസ് എഫ് ജനറൽ സെക്രട്ടറി ജാസിർ. ഒ.കെ ഉദ്ഘാടനം ചെയ്തു.

## Article Content

വേര് ക്യാമ്പയിൻ ഭാഗമായി എം എസ് എഫ് തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡേസ് മീറ്റ് സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് പി എ ഇർഫാന്റെ അധ്യക്ഷതയിൽ ജില്ല എം എസ് എഫ് ജനറൽ സെക്രട്ടറി ജാസിർ. ഒ.കെ ഉദ്ഘാടനം ചെയ്തു.

msf സംസ്ഥാന കമ്മിറ്റി അംഗം ജംഷീർ ആലക്കാട് വിഷയാവതരണം നടത്തി. ജില്ല സെക്രട്ടറി ആസിഫ് ചപ്പാരപ്പടവ് ,നൗഷാദ് പുതുക്കണ്ടം ,എൻ. യു ഷഫീഖ് മാസ്റ്റർ,സഫ്വാൻ കുറ്റിക്കോൽ,ഉമൈർ കെ. യു, തുടങ്ങിയവർ സംസാരിച്ചു.

ആഷിഖ് തടിക്കടവ് സ്വാഗതവും സിറാജ് കണ്ടക്കൈ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51086/msf-leaders-meet)