---
title: "ബസ് വില്പന നടത്തിയ പണം നൽകാതെ വഞ്ചിച്ചു: യുവതിയടക്കം മൂന്നുപേർക്കെതിരെ കേസ്"
english_title: "cheeting case mayyil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51053/cheeting-case-mayyil"
published_at: "2022-06-25T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b6eeee535cb_download.jpg"
keywords: []
---

# ബസ് വില്പന നടത്തിയ പണം നൽകാതെ വഞ്ചിച്ചു: യുവതിയടക്കം മൂന്നുപേർക്കെതിരെ കേസ്

> **Lead Summary:** ബസ് വില്പന നടത്തിയ ശേഷം പണം തവണകളായി നൽകാമെന്ന് വ്യവസ്ഥ ഉണ്ടാക്കുകയും തുക നൽകാതെ വഞ്ചിക്കുകയും ചെയ്തതിന് മൂന്നുപേർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസ് എടുത്തു.

## Article Content

ബസ് വില്പന നടത്തിയ ശേഷം പണം തവണകളായി നൽകാമെന്ന് വ്യവസ്ഥ ഉണ്ടാക്കുകയും തുക നൽകാതെ വഞ്ചിക്കുകയും ചെയ്തതിന് മൂന്നുപേർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസ് എടുത്തു.

മയ്യിൽ കയരളത്തെ ടിവി രമ്യ(48), സി റോജൻ(48), മമ്പറം സുനി എന്നിവർക്കെതിരെയാണ് കേസെടുത്തത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞിരങ്ങാട്ടെ എടയോട്ട് പറമ്പിൽ സിൽവി സണ്ണി എന്നയാളുടെ കെഎൽ 13 എക്സ് 31 94 ബസ് കഴിഞ്ഞ ഫെബ്രുവരി 22ന് 7 ലക്ഷം രൂപയ്ക്ക് പ്രതികൾ വില്പന നടത്തിയിരുന്നു.

തവണകളായി പണം നൽകാമെന്ന് വിശ്വസിപ്പിച്ച് എഗ്രിമെന്റ് ഉണ്ടാക്കുകയും എന്നാൽ വിൽപന സമയത്ത് മാത്രം 50,000 രൂപ നൽകുകയും ബാക്കി തുക നൽകാതിരുക്കുകയുമായിരുന്നു എന്നതാണ് സണ്ണി സെൽവിയുടെ പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51053/cheeting-case-mayyil)