---
title: "പട്ടാപ്പകൽ ബസ് സ്റ്റാൻ്റിലെ പൂകച്ചവടക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു"
english_title: "An expensive mobile phone"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51031/an-expensive-mobile-phone"
published_at: "2022-06-25T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b6dd0dc6dfd_,.jpg"
keywords: []
---

# പട്ടാപ്പകൽ ബസ് സ്റ്റാൻ്റിലെ പൂകച്ചവടക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു

> **Lead Summary:** **പഴയങ്ങാടി: **പട്ടാപ്പകൽ ബസ് സ്റ്റാൻ്റിലെ പൂകച്ചവടക്കാരിയുടെ വില കൂടിയ മൊബൈൽ ഫോൺ മോഷ്ടിച്ചു. .പഴയങ്ങാടി ബസ് സ്റ്റാൻഡിനു മുന്നിൽ വർഷങ്ങളായി പൂവിൽപ്പന നടത്തുന്ന പാറയിൽ തങ്കത്തിൻ്റെ മൊബെൽ ഫോൺ ആണ് മോഷ്ടിച്ചത്.

## Article Content

**പഴയങ്ങാടി: **പട്ടാപ്പകൽ ബസ് സ്റ്റാൻ്റിലെ പൂകച്ചവടക്കാരിയുടെ വില കൂടിയ മൊബൈൽ ഫോൺ മോഷ്ടിച്ചു. .പഴയങ്ങാടി ബസ് സ്റ്റാൻഡിനു മുന്നിൽ വർഷങ്ങളായി പൂവിൽപ്പന നടത്തുന്ന പാറയിൽ തങ്കത്തിൻ്റെ മൊബെൽ ഫോൺ ആണ് മോഷ്ടിച്ചത്.

പൂക്കടയിലെ മേശക്ക് മുകളിൽ വെച്ചിരുന്ന മൊബെൽ ഫോണാണ് മോഷണം പോയത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പഴയങ്ങാടി പോലീസിൽ പരാതി നൽകി.

പോലീസ് സമീപത്തെ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ് കഴിഞ്ഞ 24 വർഷമായി പഴയങ്ങാടിയിൽ ഇവർ പൂ വിൽപ്പന നടത്തി വരികയാണ്. മോഷണം പോയഫോൺ സ്വിച്ച് ഓഫാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51031/an-expensive-mobile-phone)