---
title: "സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ, പവന് കൂടിയത് 440 രൂപ"
english_title: "Gold prices are at an all-time high of Rs 440 per sovereign"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5088/gold-prices-are-at-an-all-time-high-of-rs-440-per-sovereign"
published_at: "2021-10-14T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6167c6ac5c3f9_news-card.jpg"
keywords: []
---

# സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ, പവന് കൂടിയത് 440 രൂപ

> **Lead Summary:** **കൊച്ചി: **സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ വില. പവന് 440 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില 35,760 രൂപ. ഗ്രാമിന് 55 രൂപ കൂടി 4470 ആയി.

## Article Content

**കൊച്ചി: **സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ വില. പവന് 440 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില 35,760 രൂപ. ഗ്രാമിന് 55 രൂപ കൂടി 4470 ആയി.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. നാല് ദിവസമായി മാറ്റമില്ലാതെ തുടർന്ന വില കഴിഞ്ഞ രണ്ട് ദിവസമായി കുറവ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ഇന്ന് കുത്തനെ കൂടിയത്.

ഈ മാസത്തിന്റെ തുടക്കത്തിൽ 34,720 രൂപയായിരുന്നു വില. ഇത് പിന്നീട് 34,800 ആയി ഉയർന്നു. മൂന്നു ദിവസമാണ് ഈ വില തുടർന്നത്.

തുടർന്ന് 35,000ൽ എത്തിയ വില വെള്ളിയാഴ്ച ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തുകയായിരുന്നു. പിന്നീട് രണ്ട് ദിവസമായി കുറവുണ്ടായിരുന്നു. പിന്നാലെയാണ് ഇന്നത്തെ വർധനവ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5088/gold-prices-are-at-an-all-time-high-of-rs-440-per-sovereign)