---
title: "മെര്‍ച്ചന്റ് നേവി ജീവനക്കാരന്റെ വിട്ടില്‍ നിന്നും 4 ലക്ഷം രൂപയും 30 പവന്‍ സ്വര്‍ണ്ണവും കവര്‍ന്നു"
english_title: "Theft in poochakkad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/50817/theft-in-poochakkad"
published_at: "2022-06-24T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b59f63a5342_Theft.jpg"
keywords: []
---

# മെര്‍ച്ചന്റ് നേവി ജീവനക്കാരന്റെ വിട്ടില്‍ നിന്നും 4 ലക്ഷം രൂപയും 30 പവന്‍ സ്വര്‍ണ്ണവും കവര്‍ന്നു

> **Lead Summary:** കാസർഗോഡ്പൂ ച്ചക്കാട് വന്‍ കവര്‍ച്ച. ഹൈദോസ് ജുമാ മസ്ജിദിന് പിറക് വശം താമസിക്കുന്ന പരേതനായ വടക്കന്‍ മുഹമ്മദ് കുഞ്ഞിയുടെ മകനും മെര്‍ച്ചന്റ് നേവി ജീവനക്കാരനുമായ വടക്കന്‍ മുനീറിന്റെ ഇരുനില വിട്ടില്‍ നിന്നും 4 ലക്ഷം രൂപയും 30 പവന്‍ സ്വര്‍ണ്ണവും കവര്‍ന്നു.

## Article Content

കാസർഗോഡ്പൂ ച്ചക്കാട് വന്‍ കവര്‍ച്ച. ഹൈദോസ് ജുമാ മസ്ജിദിന് പിറക് വശം താമസിക്കുന്ന പരേതനായ വടക്കന്‍ മുഹമ്മദ് കുഞ്ഞിയുടെ മകനും മെര്‍ച്ചന്റ് നേവി ജീവനക്കാരനുമായ വടക്കന്‍ മുനീറിന്റെ ഇരുനില വിട്ടില്‍ നിന്നും 4 ലക്ഷം രൂപയും 30 പവന്‍ സ്വര്‍ണ്ണവും കവര്‍ന്നു.

വീടിന്റെ മുകളിലെ ജനല്‍ പാളി തുരന്ന് അകത്ത് കടന്നതിന് ശേഷമാണ് കവര്‍ച്ച നടത്തിയത്. വെളുപ്പിന് 4 മണിക്ക് എഴുന്നേല്‍ക്കുന്ന മുനീര്‍ ഇന്ന് 6 മണിക്കാണ് എഴുന്നേറ്റത്.

രാസവസ്തുകള്‍ സ്‌പ്രേ ചെയ്ത് ബോധം കൊടുത്തിയായിരിക്കും കവര്‍ച്ച നടത്തിയതെന്ന് സംശയിക്കുന്നു. ബേക്കല്‍ പോലീസ് അടക്കമുള്ളവര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/50817/theft-in-poochakkad)