---
title: "കുറുമാത്തൂർ കീരിയാട് വയോധികയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി സ്വർണം കവർന്ന പ്രതിയായ വളക്കൈ സ്വദേശി അറസ്റ്റിൽ"
english_title: "kurumathoor theft case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/50751/kurumathoor-theft-case"
published_at: "2022-06-24T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b55ba47eade_Untitled-2_web.jpg"
keywords: []
---

# കുറുമാത്തൂർ കീരിയാട് വയോധികയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി സ്വർണം കവർന്ന പ്രതിയായ വളക്കൈ സ്വദേശി അറസ്റ്റിൽ

> **Lead Summary:** കുറുമാത്തൂർ കീരിയാട് വയോധികയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി സ്വർണം കവർന്ന പ്രതി അറസ്റ്റിൽ വളക്കയ്യിലെ എം അബ്ദുൽ ജബ്ബാറിനെ ആണ് തളിപ്പറമ്പ് ഇൻസ്പെക്ടർ എ വി ദിനേശൻ എസ് ഐ പിസി സഞ്ജയ് കുമാർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

## Article Content

കുറുമാത്തൂർ കീരിയാട് വയോധികയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി സ്വർണം കവർന്ന പ്രതി അറസ്റ്റിൽ വളക്കയ്യിലെ എം അബ്ദുൽ ജബ്ബാറിനെ ആണ് തളിപ്പറമ്പ് ഇൻസ്പെക്ടർ എ വി ദിനേശൻ എസ് ഐ പിസി സഞ്ജയ് കുമാർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

വീടുകളിലെത്ത് മരുന്ന് വില്‍പ്പന നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് പുലര്‍ച്ചയോടെ തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനിേശന്‍, എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അബ്ദുള്‍ ജബ്ബാറിനെ പിടികൂടിയത്.

ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് കുറുമാത്തൂര്‍ കീരിയാട്ടെ തളിയന്‍വീട്ടില്‍ കാര്‍ത്യായനിയെ തലക്കടിച്ചുവീഴ്ത്തി മുന്നരപവന്‍ മാല കവര്‍ന്നത്. ഇത് 83,000 രൂപക്ക് തളിപ്പറമ്പിലെ ഒരു സ്വര്‍ണക്കടയില്‍ വിറ്റതായി പ്രതി സമ്മതിച്ചു.

പരിക്കേറ്റ കുറുമാത്തൂര്‍ കീരിയാട്ടെ തളിയന്‍ വീട്ടില്‍ കാര്‍ത്യായനിയെ ഇന്നലെ വൈകുന്നേരത്തോടെ കണ്ണൂര്‍ എ.കെ.ജി.സഹകരണ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/50751/kurumathoor-theft-case)