---
title: "തളിപ്പറമ്പിലെ ഗതാഗതക്കുരുക്ക്: മെയിൽ റോഡിൽ പാർക്കിംഗ് ഏരിയ രേഖപ്പെടുത്തി"
english_title: "block in thalipparamba town"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/50701/block-in-thalipparamba-town"
published_at: "2022-06-24T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b5388083bb5_vac.jpg"
keywords: []
---

# തളിപ്പറമ്പിലെ ഗതാഗതക്കുരുക്ക്: മെയിൽ റോഡിൽ പാർക്കിംഗ് ഏരിയ രേഖപ്പെടുത്തി

> **Lead Summary:** **ത​ളി​പ്പ​റ​മ്പ് : **ത​ളി​പ്പ​റ​മ്പില്‍ ഗ​താ​ഗ​തക്കുരു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മെ​യി​ന്‍ റോ​ഡി​ല്‍ പാ​ര്‍​ക്കിം​ഗ് ഏ​രി​യ രേ​ഖ​പ്പെ​ടു​ത്തി.ത​ളി​പ്പ​റ​മ്പ് ആ​ര്‍​ഡി​ഒ​യു​ടെ നി​ര്‍​ദേ​ശപ്ര​കാ​രം പി​ഡ​ബ്ള്യു​ഡി യാ​ണ് പാ​ര്‍​ക്കിം​ഗ് ഏ​രി​യ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

## Article Content

**ത​ളി​പ്പ​റ​മ്പ് : **ത​ളി​പ്പ​റ​മ്പില്‍ ഗ​താ​ഗ​തക്കുരു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മെ​യി​ന്‍ റോ​ഡി​ല്‍ പാ​ര്‍​ക്കിം​ഗ് ഏ​രി​യ രേ​ഖ​പ്പെ​ടു​ത്തി.ത​ളി​പ്പ​റ​മ്പ് ആ​ര്‍​ഡി​ഒ​യു​ടെ നി​ര്‍​ദേ​ശപ്ര​കാ​രം പി​ഡ​ബ്ള്യു​ഡി യാ​ണ് പാ​ര്‍​ക്കിം​ഗ് ഏ​രി​യ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ത​ളി​പ്പ​റ​മ്പ് മെ​യി​ന്‍ റോ​ഡി​ലെ പാ​ര്‍​ക്കിം​ഗ് ഏ​രി​യ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും മാ​ഞ്ഞു പോ​യ സീ​ബ്രാവ​ര​ക​ള്‍ പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന​തും നി​ര​ന്ത​ര​മാ​യി ആ​വ​ശ്യ​മു​യ​ര്‍​ന്നി​രു​ന്നു. ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ലും ഗ​താ​ഗ​ത​ക്കു​രു​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ര്‍​ഡി​ഒ വി​ളി​ച്ചു ചേ​ര്‍​ത്ത യോ​ഗ​ങ്ങ​ളി​ലും ഇ​ത് സമ്പന്ധി​ച്ച്‌ പ​രാ​തി ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​ത്.

ത​ളി​പ്പ​റ​മ്പ് ആ​ര്‍​ഡി​ഒ ഇ.​പി. മേ​ഴ്‌​സി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് പാ​ര്‍​ക്കിം​ഗ് ഏ​രി​യ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പി​ഡ​ബ്ള്യു​ഡി ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച്‌ ആ​ര്‍​ഡി​ഒ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​രുച​ക്ര വാ​ഹ​ന​ങ്ങ​ള്‍​ക്കും കാ​റു​ക​ള്‍​ക്കും പാ​ര്‍​ക്കിം​ഗ് ഏ​രി​യ രേ​ഖ​പ്പെ​ടു​ത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/50701/block-in-thalipparamba-town)