---
title: "കുറുമാത്തൂര്‍ കീരിയാട് വയോധികയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവന്‍ സ്വര്‍ണമാല കവര്‍ന്നു"
english_title: "beats old woman with a hammer and steals gold necklaces"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/50614/beats-old-woman-with-a-hammer-and-steals-gold-necklaces"
published_at: "2022-06-23T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b458c913a3a_NEW.jpg"
keywords: []
---

# കുറുമാത്തൂര്‍ കീരിയാട് വയോധികയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവന്‍ സ്വര്‍ണമാല കവര്‍ന്നു

> **Lead Summary:** തളിപ്പറമ്പ് : കുറുമാത്തൂര്‍ കീരിയാട്ട് വയോധികയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവന്‍ സ്വര്‍ണമാല കവര്‍ന്നു. കീരിയാട് ബാവുപ്പറമ്പിലെ ' തളിയന്‍ വീട്ടില്‍ കാര്‍ത്യായനി നാണ് ഗുരുതരമായി പരിക്കേറ്റത്.

## Article Content

തളിപ്പറമ്പ് : കുറുമാത്തൂര്‍ കീരിയാട്ട് വയോധികയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവന്‍ സ്വര്‍ണമാല കവര്‍ന്നു. കീരിയാട് ബാവുപ്പറമ്പിലെ ' തളിയന്‍ വീട്ടില്‍ കാര്‍ത്യായനി നാണ് ഗുരുതരമായി പരിക്കേറ്റത്.

വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ അജ്ഞാതന്‍ വെള്ളം എടുക്കാന്‍ പോകവെ പിറകില്‍ നിന്ന് ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവന്‍ മാലയുമായി രക്ഷപ്പെടുകയായിരുന്നു. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം.

മൂന്നര മണിയോടെ മകന്‍ സജീവന്‍ എത്തിയപ്പോഴാണ് അവശനിലയില്‍ വീണു കിടക്കുന്ന കാര്‍ത്യായനിയെ കണ്ടത്.ഇവരെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/50614/beats-old-woman-with-a-hammer-and-steals-gold-necklaces)