---
title: "കോഴിക്കോട് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു ബൈക്കിൽ മുകളിൽ വീണ് യുവാവ് മരിച്ചു"
english_title: "young man died kozhikode"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/50600/young-man-died-kozhikode"
published_at: "2022-06-23T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b4404fe4958_vac.jpg"
keywords: []
---

# കോഴിക്കോട് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു ബൈക്കിൽ മുകളിൽ വീണ് യുവാവ് മരിച്ചു

> **Lead Summary:** **കോഴിക്കോട്: ** നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണു ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബേപ്പൂര്‍ സ്വദേശി അര്‍ജുനാണ് മരിച്ചത്. 22 വയസായിരുന്നു. കെഎസ്ഇബി കരാര്‍ ജീവനക്കാര്‍ ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെയായിരുന്നു അപകടം.

## Article Content

**കോഴിക്കോട്: ** നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണു ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബേപ്പൂര്‍ സ്വദേശി അര്‍ജുനാണ് മരിച്ചത്. 22 വയസായിരുന്നു. കെഎസ്ഇബി കരാര്‍ ജീവനക്കാര്‍ ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെയായിരുന്നു അപകടം.

പോസ്റ്റ് മാറ്റുന്നതിനിടെ റോഡിലേക്ക് വീഴുകയായിരുന്നു. ബൈക്കിന് പിന്നില്‍ സഞ്ചരിച്ച അര്‍ജുനന്റെ മേലാണ് പോസ്റ്റ് വീണത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കെഎസ്ഇബിയുടെ അനാസ്ഥ കൊണ്ടാണ് യുവാവിന്റെ ജീവന്‍ നഷ്ടമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. രോഷാകുലരായ നാട്ടുകാര്‍ കോഴിക്കോട്- നടുവട്ടം റോഡ് ഉപരോധിക്കുകയാണ്. യാതൊരു മുന്‍കരതലുമില്ലാതെയാണ് പോസ്റ്റ് മാറ്റിയതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/50600/young-man-died-kozhikode)