---
title: "ചെറിയ വീടുകൾക്ക് മണ്ണെടുക്കാൻ ഇനി ജിയോളജി ഓഫീസുകൾക്ക് പകരം പഞ്ചായത്ത് അനുമതി"
english_title: "Panchayat permission to take soil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/50483/panchayat-permission-to-take-soil"
published_at: "2022-06-23T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b3e46851e0d_vac.jpg"
keywords: []
---

# ചെറിയ വീടുകൾക്ക് മണ്ണെടുക്കാൻ ഇനി ജിയോളജി ഓഫീസുകൾക്ക് പകരം പഞ്ചായത്ത് അനുമതി

> **Lead Summary:** **തിരുവനന്തപുരം:** നിശ്ചിത ചതുരശ്രയടി വിസ്തീർണമുള്ള വീടുകൾക്ക് മണ്ണെടുക്കുന്നതിനുള്ള അനുമതി ജിയോളജി ഓഫിസുകൾക്ക് പകരം പഞ്ചായത്തുകളിൽനിന്ന് ലഭ്യമാക്കാൻ ചട്ടം ഭേദഗതി ചെയ്യുമെന്ന് മന്ത്രി പി. രാജീവ്.

## Article Content

**തിരുവനന്തപുരം:** നിശ്ചിത ചതുരശ്രയടി വിസ്തീർണമുള്ള വീടുകൾക്ക് മണ്ണെടുക്കുന്നതിനുള്ള അനുമതി ജിയോളജി ഓഫിസുകൾക്ക് പകരം പഞ്ചായത്തുകളിൽനിന്ന് ലഭ്യമാക്കാൻ ചട്ടം ഭേദഗതി ചെയ്യുമെന്ന് മന്ത്രി പി. രാജീവ്.

കുറഞ്ഞ വിസ്തൃതിയിൽ വീട് നിർമിക്കുന്നവരും ജിയോളജി ഓഫിസുകളിൽ കയറിയിറങ്ങേണ്ട സ്ഥിതിയാണ്. ഈ പ്രയാസം ഒഴിവാക്കുന്നതിനാണ് നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതെന്ന് പത്രപ്രവർത്തക യൂനിയന്‍റെ മീറ്റ് ദ പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഒഴിവാക്കുന്നതു പഠിച്ച സമിതിയുടെ റിപ്പോർട്ട് സർക്കാർ പരിഗണനയിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/50483/panchayat-permission-to-take-soil)