---
title: "ഇരുചക്രവാഹനയാത്രികരെ സ്വകാര്യബസ്സിടിച്ചിട്ടു: യുവതികൾ ചികിത്സയിൽ"
english_title: "accident in pappinissery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/50428/accident-in-pappinissery"
published_at: "2022-06-22T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b32e26aaea3_Untitled-2_webqwe.jpg"
keywords: []
---

# ഇരുചക്രവാഹനയാത്രികരെ സ്വകാര്യബസ്സിടിച്ചിട്ടു: യുവതികൾ ചികിത്സയിൽ

> **Lead Summary:** **പാപ്പിനിശേരി:** സ്ക്കൂളിൽ അമ്മമാരുടെ യോഗത്തിൽ പങ്കെടുക്കാനായി ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്ന യുവതികളായ അമ്മമാരെ സ്വകാര്യ ബസ്സിടിച്ചിട്ടു. പരിക്കേറ്റവരെ കല്യാശ്ശേരി മുണ്ട വളപ്പ് സ്വദേശികളായ സമീറ മിനി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

## Article Content

**പാപ്പിനിശേരി:** സ്ക്കൂളിൽ അമ്മമാരുടെ യോഗത്തിൽ പങ്കെടുക്കാനായി ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്ന യുവതികളായ അമ്മമാരെ സ്വകാര്യ ബസ്സിടിച്ചിട്ടു. പരിക്കേറ്റവരെ കല്യാശ്ശേരി മുണ്ട വളപ്പ് സ്വദേശികളായ സമീറ മിനി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

സമീറയെ കണ്ണൂരിലെ സഹകരണാസ്പത്രിയിലും മിനിയെ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആ സ്പത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം 3.20 ന് കല്യാശ്ശേരി മോഡൽ പോളിടെക് നിക്കിന് സമീപം ദേശീയ പാതയിലായിരുന്നു അപകടം.

കീച്ചേരി ഭാഗത്ത് നിന്നും കല്യാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിലേക്ക് പോകുകയായിരുന്ന അമ്മമാരെ അതേ ദിശയിൽ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സാണ് ഇടിച്ചിട്ടത്. ഇടിയുടെ ആഘാതത്തിൽ ഒരാൾ റോഡിലും മറ്റൊരാൾ റോഡിന് പുറത്തുമാണ് വീണത്.

ഓടി കൂടിയ നാട്ടുകാരും ഹൈവേ പോലീസും ചേർന്നാണ് പരിക്കേറ്റവരെ ആസ്പത്രിയിൽ എത്തിച്ചത്. ബസ് അമിത വേഗതയിലായിരുന്നെന്ന് ബസ്സിലുണ്ടായിരുന്ന യാത്രക്കാരും പ്രദേശത്തെ ദൃക് സാക്ഷികളും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/50428/accident-in-pappinissery)