---
title: "അധ്യാപികയുടെ മാല കവർന്ന മോഷ്ടാവ് അറസ്റ്റിൽ"
english_title: "robbery case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/50384/robbery-case"
published_at: "2022-06-22T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b2f284ada42_DSC_7464_(1).JPG"
keywords: []
---

# അധ്യാപികയുടെ മാല കവർന്ന മോഷ്ടാവ് അറസ്റ്റിൽ

> **Lead Summary:** **ഇരിട്ടി : **കാറിലെത്തി റിട്ട. അധ്യാപികയുടെ മാല കവർന്ന മോഷ്ടാവ് അറസ്റ്റിൽ. ഉളിക്കൽ കെ.പറമ്പിലെ സെബാസ്റ്റ്യൻ ഷാജി യെയാണ് എസ്.ഐ.സുനിൽകുമാർ അറസ്റ്റ് ചെയ്തത്.ഇന്നലെ ഉച്ചക്ക് 2 മണിയോടെയാണ് സംഭവം.

## Article Content

**ഇരിട്ടി : **കാറിലെത്തി റിട്ട. അധ്യാപികയുടെ മാല കവർന്ന മോഷ്ടാവ് അറസ്റ്റിൽ. ഉളിക്കൽ കെ.പറമ്പിലെ സെബാസ്റ്റ്യൻ ഷാജി യെയാണ് എസ്.ഐ.സുനിൽകുമാർ അറസ്റ്റ് ചെയ്തത്.ഇന്നലെ ഉച്ചക്ക് 2 മണിയോടെയാണ് സംഭവം.

കിളിയന്തറ സ്കൂളിലെറിട്ട. അധ്യാപിക ഫിലോമിന (70) യുടെ കഴുത്തിലണിഞ്ഞ ഒരു പവൻ്റെ മാലയാണ് കവർന്നത്.വീടിന് സമീപത്തെ റോഡരികിൽ നിൽക്കുന്നതിനിടെ കാറിലെത്തിയ സെബാസ്റ്റ്യൻ ഷാജി വഴി ചോദിച്ച് മനസിലാക്കുന്നതിനിടെ മാല പൊട്ടിച്ചെടുത്ത് കാറുമായി രക്ഷപ്പെടുകയായിരുന്നു.

ഇതിനിടെ കാറിൻ്റെ നമ്പർ മന:പാoമാക്കിയ അധ്യാപിക കാർ നമ്പർ സഹിതം ഇരിട്ടി പോലീസിൽ പരാതി നൽകിയതോടെയാണ് മോഷ്ടാവിനെ വലയിലാക്കിയത്.തുടർന്ന് പോലീസ് നടത്തിയതെരച്ചലിൽ പ്രതിയെ രാത്രിയോടെ കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലിൽ മോഷ്ടിച്ച മാല എടൂരിലെ സ്വകാര്യ ധനകാര്യ ‘സ്ഥാപനത്തിൽ പണം വെച്ച വിവരവും പുറത്തുന്നു. അറസ്റ്റിലായ പ്രതിയുമായി സ്ഥാപനത്തിലെത്തി പോലീസ് തൊണ്ടിമുതൽ കണ്ടെത്തി.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/50384/robbery-case)