---
title: "കാക്കാത്തോട് ബസ്റ്റാന്റ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു"
english_title: "kakkathode bus stand inauguration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/50340/kakkathode-bus-stand-inauguration"
published_at: "2022-06-22T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b2c3f209cf0_Untitled-2_web.jpg"
keywords: []
---

# കാക്കാത്തോട് ബസ്റ്റാന്റ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്: **കാക്കാത്തോട് ബസ്റ്റാന്റ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ആര്‍.ഡി.ഒ. ഇ.പി.മേഴ്‌സി മുഖ്യാതിഥിയായി പങ്കെടുത്തു.

## Article Content

**തളിപ്പറമ്പ്: **കാക്കാത്തോട് ബസ്റ്റാന്റ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ആര്‍.ഡി.ഒ. ഇ.പി.മേഴ്‌സി മുഖ്യാതിഥിയായി പങ്കെടുത്തു.

മുന്‍ നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ്, സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍, എം.കെ.ഷബിത, കെ.പി.ഖദീജ, കെ.വത്സരാജന്‍, വ്യാപാരി നേതാവ് കെ.എസ്.റിയാസ്, സി.പി.മനോജ്, കെ.നബീസാ ബീവി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.കെ.മനോഹരന്‍, പി.സി.നസീര്‍, പി.മുഹമ്മദ് ഇഖ്ബാല്‍, വ്യാപാരി നേതാവ് പി.സിദ്ദിക്ക് എന്നിവര്‍ പങ്കെടുത്തു.

താല്‍ക്കാലികമായി ഇവിടെ ഇരുചക്രവാഹനങ്ങളുടെയും കാറുകളുടെയും പേ പാര്‍ക്കിംഗ് ഒരുക്കാനുള്ള ആലോചനയിലാണ് നഗരസഭാ അധികൃതര്‍.

കാക്കത്തോട് ബസ്റ്റാൻഡ് കഴിഞ്ഞ 25 വർഷമായി കേട്ടുകൊണ്ടിരിക്കുന്ന പദ്ധതിയാണ്. തളിപ്പറമ്പ് നഗരസഭയുടെ പ്രഥമ ചെയർമാൻ മർഹൂം എം എ സത്താർ സാഹിബായിരുന്നു മലയോര ബസ്റ്റാൻഡ് നിർമ്മാണത്തിന് തുടക്കം കുറിച്ചത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും പദ്ധതി പൂർത്തിയായില്ല.

നഗരത്തിലെത്തുന്ന എല്ലാ ബസ്സുകൾക്കും പ്രയോജനപ്പെടുന്ന അതി വിപുലവും സൗകര്യങ്ങൾ അടങ്ങിയതുമായ മികച്ച ബസ്റ്റാന്റ് ഒരു നഗരസഭയുടെ മുഖഭാഗമാണ്. സ്ഥലം കണ്ടെത്താൻ സാധിക്കാത്തത് കൊണ്ടാവാം നാളിതുവരെയായി അത്തരം ഒരു കേന്ദ്രീകൃത ബസ്റ്റാന്റ് പണിയുവാൻ നമുക്ക് സാധിക്കാതിരുന്നത്.

ഭൂവിസ്തൃതി നന്നേ കുറഞ്ഞ നമ്മുടെ നഗരസഭക്കകത്ത് അനുയോജ്യമായ വലിയ വിസ്തൃതിയിലുള്ള സ്ഥലം കേസുകളും നിയമ തടസ്സങ്ങളും വിവാദങ്ങളും ഇല്ലാതെ ന്യായമായ ചെലവിൽ കണ്ടെത്തുവാൻ വലിയ ബുദ്ധിമുട്ടാണ്.

അങ്ങനെയൊരു സ്ഥലത്തിനുവേണ്ടി നിരന്തരം പരിശ്രമിക്കുമ്പോൾ തന്നെ നിലവിലുള്ള ബസ്റ്റാന്റിന്റെ അപര്യാപ്തത പരിഹരിക്കുവാൻ വികേന്ദ്രീകൃത ബസ് സ്റ്റാൻഡുകൾ എന്ന ആശയത്തെ സ്വീകരിക്കുക മാത്രമേ നമുക്ക് നിർവ്വാഹമുള്ളൂ.

അതുകൊണ്ടാണ് നിലവിലുള്ള ബസ് സ്റ്റാൻഡിനു പുറമേ കാക്കത്തോട് മലയോര ബസ്റ്റാൻഡും യാഥാർത്ഥ്യമാക്കുവാൻ നിലവിലുള്ള ഭരണ സമിതി ഏറ്റവും വലിയ പരിഗണന കൊടുക്കുന്നത്. മുർഷിദ കൊങ്ങായി പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/50340/kakkathode-bus-stand-inauguration)