---
title: "ട്രാഫിക് പരിഷ്കരണത്തിന്റെ പേരിൽ തളിപ്പറമ്പ് ടൗണിൽ വ്യാപാരികളെ പൊലീസ് ബുദ്ധിമുട്ടിക്കുന്നതായി വ്യാപക പരാതി"
english_title: "traffic issue in thalipparamba town"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/50327/traffic-issue-in-thalipparamba-town"
published_at: "2022-06-22T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b2d5201736a_IMG-20220622-WA0012.jpg"
keywords: []
---

# ട്രാഫിക് പരിഷ്കരണത്തിന്റെ പേരിൽ തളിപ്പറമ്പ് ടൗണിൽ വ്യാപാരികളെ പൊലീസ് ബുദ്ധിമുട്ടിക്കുന്നതായി വ്യാപക പരാതി

> **Lead Summary:** തളിപ്പറമ്പ് നഗരത്തിൽ ട്രാഫിക് പരിഷ്കാരത്തിന്റെ പേരിൽ പോലീസ് വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നതായി വ്യാപക പരാതി. നഗരത്തിലെ കടകളിൽ സാധനം വാങ്ങാൻ വരുന്നവരുടെ വാഹനങ്ങൾക്ക് മിനിട്ടുകൾക്കകം പിഴ ഈടാക്കുന്നതിനാൽ സാധനങ്ങൾ വാങ്ങാൻ ആളുകൾ വരുന്നില്ല എന്നതാണ് വ്യാപാരികളുടെ പരാതി.

## Article Content

തളിപ്പറമ്പ് നഗരത്തിൽ ട്രാഫിക് പരിഷ്കാരത്തിന്റെ പേരിൽ പോലീസ് വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നതായി വ്യാപക പരാതി. നഗരത്തിലെ കടകളിൽ സാധനം വാങ്ങാൻ വരുന്നവരുടെ വാഹനങ്ങൾക്ക് മിനിട്ടുകൾക്കകം പിഴ ഈടാക്കുന്നതിനാൽ സാധനങ്ങൾ വാങ്ങാൻ ആളുകൾ വരുന്നില്ല എന്നതാണ് വ്യാപാരികളുടെ പരാതി.

തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും വികസന സമിതിയും മർച്ചന്റ്സ് അസോസിയേഷനും ചേർന്ന് വ്യാപാരികൾക്ക് അനുകൂലമാകുന്ന ഒരു ട്രാഫിക് നിയന്ത്രണം നടപ്പാക്കിയിരുന്നു. എന്നാൽ ഇതിനിടയിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ ആണ് പോലീസ് കടകൾക്കു മുന്നിൽ നിർത്തിയിടുന്ന വാഹനങ്ങൾക്ക് മിനുട്ടുകൾക്കുള്ളിൽ 500 മുതൽ 1000 രൂപ വരെ പിഴ ഈടാക്കുന്നത് എന്ന് വ്യാപരികൾ പറയുന്നു.

പോലീസുകാരുടെ ഇത്തരം പ്രവണത തുടർന്നാൽ കടകളടച്ച് ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് വ്യാപാരിയായ താജുദ്ധീൻ അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/50327/traffic-issue-in-thalipparamba-town)