---
title: "പരിയാരത്ത് വെച്ച് ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ വ്യാപാരി മരിച്ചു"
english_title: "bus accident pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/50319/bus-accident-pariyaram"
published_at: "2022-06-22T11:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b2b40b60c37_Untitled-2_web.jpg"
keywords: []
---

# പരിയാരത്ത് വെച്ച് ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ വ്യാപാരി മരിച്ചു

> **Lead Summary:** **പരിയാരം: **സ്വകാര്യ ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ വ്യാപാരി മരിച്ചു.കാങ്കോൽ കുണ്ടയം കൊവ്വൽ ടൗണിലെ വിപിഎസ് സ്റ്റോർ ഉടമ വി.പി.സുലൈമാൻ ഹാജി യാണ് മരണപ്പെട്ടത്. വൃക്കരോഗിയായ സുലൈമാൻ ഹാജി ഡയാലിസിസ് ചെയ്യുന്നതിനായി പതിവുപോലെ ഇന്നലെ രാവിലെ 7 മണിക്ക് പരിയാരത്ത് എത്തിയതായിരുന്നു.

## Article Content

**പരിയാരം: **സ്വകാര്യ ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ വ്യാപാരി മരിച്ചു.കാങ്കോൽ കുണ്ടയം കൊവ്വൽ ടൗണിലെ വിപിഎസ് സ്റ്റോർ ഉടമ വി.പി.സുലൈമാൻ ഹാജി യാണ് മരണപ്പെട്ടത്. വൃക്കരോഗിയായ സുലൈമാൻ ഹാജി ഡയാലിസിസ് ചെയ്യുന്നതിനായി പതിവുപോലെ ഇന്നലെ രാവിലെ 7 മണിക്ക് പരിയാരത്ത് എത്തിയതായിരുന്നു.

ബസ് സ്റ്റോപ്പിന് സമീപത്തെ കടയിൽ നിന്ന് മരുന്നും മറ്റും വാങ്ങി റോഡ് മുറിച്ചുകടക്കവെ തളിപ്പറമ്പ് ഭാഗത്ത് നിന്നും പയ്യന്നൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിടിച്ചാണ് അപകടം. മഴ കാരണം കുടയുമായി പോകുന്നതിനിടെയായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തലയിടിച്ച് വീണ സുലൈമാൻ ഹാജിയെ നാട്ടുകാരും ബസ് യാത്രക്കാരുമാണ് ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. തീവ്രപരിചരണ ഭാഗത്തിൽ ചികിത്സക്കിടെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

ഭാര്യ: ഷെരീഫ ഹജ്ജുമ്മ. മക്കൾ: മുജീബ് റഹ്മാൻ (റൈസ് മിൽകുണ്ടയംകൊവ്വൽ), അഷറഫ് (വ്യാപാരി കുണ്ടയം കൊവ്വൽ ), പരേതയായ സൗദ. മരുമക്കൾ: സലീജ, നസീറ .സഹോദരങ്ങൾ: അബ്ദുൾ അസീസ് (പോത്താംങ്കണ്ടം) ,പരേതരായ അബ്ദുള്ള, സൈനബ.

പരിയാരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/50319/bus-accident-pariyaram)