---
title: "ഇനി അലമേലുവും മുത്തുവും പഴയങ്ങാടി ഗാർഡിയൻ എയ്ഞ്ചൽസിന്റെ അഭയ കേന്ദ്രത്തിൽ താമസിക്കും"
english_title: "amalelu muthu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/50243/amalelu-muthu"
published_at: "2022-06-21T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b1e822b3f3c_vac.jpg"
keywords: []
---

# ഇനി അലമേലുവും മുത്തുവും പഴയങ്ങാടി ഗാർഡിയൻ എയ്ഞ്ചൽസിന്റെ അഭയ കേന്ദ്രത്തിൽ താമസിക്കും

> **Lead Summary:** **പയ്യന്നൂർ: **ഇനി അലമേലുവും, മുത്തുവും പഴയങ്ങാടി ഗാർഡിയൻ എയ്ഞ്ചൽസിന്റെ അഭയ കേന്ദ്രത്തിൽ താമസിക്കും. വർഷങ്ങളായി പയ്യന്നൂർ ടൗണിലും പരിസരപ്രദേശങ്ങളിലെ വരാന്തകളിലും അഭയം പ്രാപിച്ചിരുന്ന അമ്മയേയും, മകനെയും അവശനിലയി കണ്ടെത്തിയ ചെയർപേഴ്സൺ പഴയങ്ങാടി ഗാർഡിയൻ എയ്ഞ്ചൽസിന്റെ കാരുണ്യതണലിലേക്ക്.

## Article Content

**പയ്യന്നൂർ: **ഇനി അലമേലുവും, മുത്തുവും പഴയങ്ങാടി ഗാർഡിയൻ എയ്ഞ്ചൽസിന്റെ അഭയ കേന്ദ്രത്തിൽ താമസിക്കും. വർഷങ്ങളായി പയ്യന്നൂർ ടൗണിലും പരിസരപ്രദേശങ്ങളിലെ വരാന്തകളിലും അഭയം പ്രാപിച്ചിരുന്ന അമ്മയേയും, മകനെയും അവശനിലയി കണ്ടെത്തിയ ചെയർപേഴ്സൺ പഴയങ്ങാടി ഗാർഡിയൻ എയ്ഞ്ചൽസിന്റെ കാരുണ്യതണലിലേക്ക്.

ചെയർപേഴ്സണിന്റെ നേതൃത്വത്തിൽ മുത്തത്തി പകൽവീടിന്റെ നേതൃത്വത്തിൽ ആവശ്യമായ ആരോഗ്യ പരിശോധനയും, ആവശ്യമായ വസ്ത്രങ്ങൾ നൽകിയുമാണ് അഭയ കേന്ദ്രത്തിലേക്ക് മാറ്റിയത്.

നേരത്തെ കോവിഡ് രോഗവ്യാപനം രൂക്ഷമായ സമയത്ത് അമ്മയേയും, മകനെയും സുരക്ഷിതസ്ഥലത്തേക്ക് മാറ്റുവാനുള്ള ശ്രമം ചെയർപേഴ്സണന്റെ നേതൃത്വത്തിൽ നടന്നുവെങ്കിലും ഇവർ വിസമ്മതിക്കുകയായിരുന്നു.

ഇപ്പോൾ വീണ്ടും അവശനിലയിലായ അമ്മയേയും, മകനെയും ചെയർപേഴ്സണിന്റെ ഇടപെടലിലൂടെ ഉസ്താദ് അബ്ദുൾ റഷീദ് സഖാഫിയുടെ നേതൃത്വത്തിലുള പഴയങ്ങാടി ഗാർഡിയൻ എയ്ഞ്ചൽസ് കെയർഹോം രണ്ട്പേരുടെയും പരിചരണം ഏറ്റെടുക്കാൻ തയ്യാറാകുകയായിരുന്നു.

പയ്യന്നൂർ പോലീസ് സബ് ഇൻസ്പെക്ടർ ഉമേഷ്, അനുപ് , രമേശൻ പയ്യന്നൂർ താലൂക്ക് ആശുപത്രി പി.ആർ.ഒ . ജാക്സൺ ഏഴിമല, പകൽ വീട് നഴ്സിംഗ് ഓഫീസർ ജിനിയ ജോസഫ് ,ഷിജോ എഴിമല എന്നിവർ ചെയർപേഴ്സണോടൊപ്പം കെയർഹോമിലേക്ക് മറ്റുന്നതിന് എത്തിച്ചേർന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/50243/amalelu-muthu)