---
title: "പയ്യന്നൂർ സിപിഎമ്മിലെ ഫണ്ട് തിരുമറി: നിയമപരമായ അന്വേഷണം വേണം, യൂത്ത് ലീഗ് പരാതി നൽകി"
english_title: "Payyannur CPM fund misappropriation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/50241/payyannur-cpm-fund-misappropriation"
published_at: "2022-06-21T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b1e71f6650c_vac.jpg"
keywords: []
---

# പയ്യന്നൂർ സിപിഎമ്മിലെ ഫണ്ട് തിരുമറി: നിയമപരമായ അന്വേഷണം വേണം, യൂത്ത് ലീഗ് പരാതി നൽകി

> **Lead Summary:** പയ്യന്നൂർ എംഎൽഎ ഉൾപെട്ട സാമ്പത്തിക തിരിമറിയിൽ നിയമപരമായ അന്വേഷണം വേണം : യൂത്ത് ലീഗ് കണ്ണൂ‍ര്‍ പയ്യന്നൂരില്‍ എംഎല്‍എ ഉള്‍പ്പെടെ സിപിഎം നേതാക്കള്‍ നടത്തിയ സാമ്പത്തിക തിരിമറിയില്‍ അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി പയ്യന്നൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി.

## Article Content

പയ്യന്നൂർ എംഎൽഎ ഉൾപെട്ട സാമ്പത്തിക തിരിമറിയിൽ നിയമപരമായ അന്വേഷണം വേണം : യൂത്ത് ലീഗ് കണ്ണൂ‍ര്‍ പയ്യന്നൂരില്‍ എംഎല്‍എ ഉള്‍പ്പെടെ സിപിഎം നേതാക്കള്‍ നടത്തിയ സാമ്പത്തിക തിരിമറിയില്‍ അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി പയ്യന്നൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി.

മൂന്ന് ഫണ്ടുകളിലായി ഒരുകോടിയോളം രൂപ അപഹരിച്ചു എന്ന തെളിവ് സഹിതമുള്ള പരാതിക്ക് സിപിഎം ഇതുവരെ കൃത്യമായി മറുപടി നൽകിയിട്ടില്ല. ധൻരാജ് രക്തസാക്ഷി ഫണ്ടിലെ 42 ലക്ഷം നേതാക്കൾ പിൻവലിച്ചതിന് ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപെടെയുള്ള തെളിവുകളും വ്യാജ രസീതിന്‍റെ ചിത്രവുമുള്‍പ്പെടെ പുറത്തുവന്നിട്ടും സിപിഎം എംഎല്‍എയെ സംരക്ഷിക്കുകയാണ്.

ഫണ്ട് മോഷണത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ടി.ഐ. മധുസൂധനൻ എംഎൽഎ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണം. പയ്യന്നൂര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന ഫണ്ട് വെട്ടിപ്പില്‍ നടപടി ആവശ്യപ്പെട്ട് ആദ്യ പടിയായി മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി പയ്യന്നൂർ DYSP ക്ക് പരാതി നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/50241/payyannur-cpm-fund-misappropriation)