---
title: "കണ്ണൂര്‍ സിറ്റി പോലീസിന്‍റെ നേതൃത്വത്തില്‍ അന്തരാഷ്ട്ര യോഗ ദിനം ആചരിച്ചു"
english_title: "kannur city police yoga"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/50208/kannur-city-police-yoga"
published_at: "2022-06-21T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b1bfb7ce3b6_vac.jpg"
keywords: []
---

# കണ്ണൂര്‍ സിറ്റി പോലീസിന്‍റെ നേതൃത്വത്തില്‍ അന്തരാഷ്ട്ര യോഗ ദിനം ആചരിച്ചു

> **Lead Summary:** **കണ്ണൂര്‍: **വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടു കണ്ണൂര്‍ സിറ്റി പോലീസിന്‍റെ നേതൃത്വത്തില്‍ പോലീസ് സഭാ ഹാളില്‍ അന്തരാഷ്ട്ര യോഗ ദിനം ആചരിച്ചു.

## Article Content

**കണ്ണൂര്‍: **വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടു കണ്ണൂര്‍ സിറ്റി പോലീസിന്‍റെ നേതൃത്വത്തില്‍ പോലീസ് സഭാ ഹാളില്‍ അന്തരാഷ്ട്ര യോഗ ദിനം ആചരിച്ചു.

കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS പരിപാടിക്ക് നേതൃത്വം നല്കി. പൊതുജനങ്ങളെയും, സര്‍ക്കാര്‍ വകുപ്പുകളായ ഭാരതീയ ചികിത്സ വകുപ്പ്, ഹോമിയോപ്പതി വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

കണ്ണൂര്‍ സിറ്റി പോലീസ് കണ്‍ട്രോള്‍ റൂം സബ്ബ് ഇന്‍സ്പെക്ടറും യോഗ പരിശീലകനുമായ ശ്രീ സുനില്‍ യോഗ ക്ലാസ് നടത്തി. നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/50208/kannur-city-police-yoga)