---
title: "പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി എമ്പേറ്റ് പോസ്റ്റ് ഓഫിസിന് മുന്നിൽ പ്രകടനവും പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു"
english_title: "pariyaram congress committe"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/50153/pariyaram-congress-committe"
published_at: "2022-06-21T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b181d50fb21_vac.jpg"
keywords: []
---

# പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി എമ്പേറ്റ് പോസ്റ്റ് ഓഫിസിന് മുന്നിൽ പ്രകടനവും പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം:** രാഷ്ട്രീയ ഭരണ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രതിയോഗികൾക്കെതിരെ കേന്ദ്ര സർക്കാർ നടത്തുന്ന രാഷ്ട്രീയ പകപോക്കലിൻ്റെ ഭാഗമായി നെഹ്റു കുടുംബത്തെ വേട്ടയാടുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരേ രാജ്യവ്യാപക പ്രക്ഷോപത്തിൻ്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എമ്പേറ്റ് പോസ്റ്റ് ഓഫിസിന് മുന്നിൽ പ്രകടനവും പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു.

## Article Content

**പരിയാരം:** രാഷ്ട്രീയ ഭരണ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രതിയോഗികൾക്കെതിരെ കേന്ദ്ര സർക്കാർ നടത്തുന്ന രാഷ്ട്രീയ പകപോക്കലിൻ്റെ ഭാഗമായി നെഹ്റു കുടുംബത്തെ വേട്ടയാടുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരേ രാജ്യവ്യാപക പ്രക്ഷോപത്തിൻ്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എമ്പേറ്റ് പോസ്റ്റ് ഓഫിസിന് മുന്നിൽ പ്രകടനവും പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു.

ധർണ്ണാ സമരം ഡിസിസി ജനറൽ സെക്രട്ടറി ടി.ജനാർദ്ദനൻ ഉൽഘടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.വി.സജീവൻ അധ്യക്ഷത വഹിച്ചു.കെ.രാമകൃഷ്ണൻ, ഇ.വിജയൻ മാസ്റ്റർ, വി.വി.രാജൻ, ഐ.വി.കുഞ്ഞിരാമൻ, വി.വി.സി.ബാലൻ, പി.വി.ഗോപാലൻ, കെ.ബി സൈമൺ, പി.എം. അൽഅമിൻ, ഇ.ടി.ഹരിഷ് എന്നിവർ പ്രസംഗിച്ചു.

പ്രകടനത്തിന് കെ.എം.രവീന്ദ്രൻ, ദൃശ്യ ദിനേശൻ, കെ.വി.ചന്ദ്രശേഖരൻ, എ.വി.അജയകുമാർ, കെ.വി.സുരാഗ് ,അബു താഹിർ ,ഓ ജെ.സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/50153/pariyaram-congress-committe)