---
title: "പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ "നാട്ടൊരുമ 2022"; സ്വാഗതസംഘം രൂപീകരിച്ചു"
english_title: "popular front of india "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/50109/popular-front-of-india"
published_at: "2022-06-21T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b15d71955f3_vac.jpg"
keywords: []
---

# പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ "നാട്ടൊരുമ 2022"; സ്വാഗതസംഘം രൂപീകരിച്ചു

> **Lead Summary:** > **തളിപ്പറമ്പ : **പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തളിപ്പറമ്പ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ-ജുലൈ 29,30,1,2,3 തിയ്യതികളിൽ "നാട്ടൊരുമ 2022" എന്ന പേരിൽ നടത്തുന്ന ഏരിയ സമ്മേളനത്തിനായി 51 അംഗ സ്വാഗതസംഘ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

## Article Content

> **തളിപ്പറമ്പ : **പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തളിപ്പറമ്പ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ-ജുലൈ 29,30,1,2,3 തിയ്യതികളിൽ "നാട്ടൊരുമ 2022" എന്ന പേരിൽ നടത്തുന്ന ഏരിയ സമ്മേളനത്തിനായി 51 അംഗ സ്വാഗതസംഘ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

> സമ്മേളന പ്രചരണാർത്ഥം യുവജന വനിതാ, വിദ്യാർത്ഥി കൂട്ടായ്മകളും വിവിധയിനം കലാകായിക മത്സരങ്ങളും നടത്താൻ തിരുമാനിച്ചു. തളിപ്പറമ്പിൻ്റെ തനിമയും പാരമ്പര്യവും വിളിച്ചോതി നാടിന് ഉണർവേകുന്ന രീതിയിലായിരിക്കും "നാട്ടൊരുമ 2022 " സംഘടിപ്പിക്കുകയെന്ന് സ്വാഗത സംഘം കമ്മിറ്റി പ്രസ്താവിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/50109/popular-front-of-india)