---
title: "രാത്രിയിൽ പൂട്ട് പൊട്ടിച്ച് മോഷണശ്രമം; നിരവധി മോഷണ കേസിലെ പ്രതിയെ മയ്യിൽ പോലീസ് പിടികൂടി"
english_title: "Mayil police have arrested the accused in several robbery "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/50087/mayil-police-have-arrested-the-accused-in-several-robbery"
published_at: "2022-06-21T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b1417f52fff_news-card.jpg"
keywords: []
---

# രാത്രിയിൽ പൂട്ട് പൊട്ടിച്ച് മോഷണശ്രമം; നിരവധി മോഷണ കേസിലെ പ്രതിയെ മയ്യിൽ പോലീസ് പിടികൂടി

> **Lead Summary:** രാത്രിയിൽ പൂട്ട് പൊട്ടിച്ച് മോഷണശ്രമം നടത്തിയ നിരവധി മോഷണ കേസിലെ പ്രതിയെ മയ്യിൽ പോലീസ് പിടികൂടി. കൊണ്ടോട്ടി കോളനി റോഡ് ചെറുപറമ്പ കാവുങ്കൽ നമ്പിലത് ഹൗസിൽ മുജീബ് റഹ്‌മാൻ ആണ് പിടിയിലായത്.

## Article Content

രാത്രിയിൽ പൂട്ട് പൊട്ടിച്ച് മോഷണശ്രമം നടത്തിയ നിരവധി മോഷണ കേസിലെ പ്രതിയെ മയ്യിൽ പോലീസ് പിടികൂടി. കൊണ്ടോട്ടി കോളനി റോഡ് ചെറുപറമ്പ കാവുങ്കൽ നമ്പിലത് ഹൗസിൽ മുജീബ് റഹ്‌മാൻ ആണ് പിടിയിലായത്.

ശനിയാഴ്ച രാത്രി പതിനൊന്നിന് കുറ്റ്യാട്ടൂർ സൂപ്പിപിടികയിൽ അനീഷ് കേടിയുടെ മെടോ കാർ എന്ന വർക് ഷോപ്പ് രാത്രിയിൽ ഗേറ്റ് പൊളിച്ച് അകത്ത് കയറി കളവ് നടത്താൻ ശ്രമിച്ചതിന് ഉടമ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ മയ്യിൽ പോലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെ തിങ്കളാഴ്ച വൈകിട്ട് നാലര മണിയോടെ മയ്യിൽ ഇൻസ്‌പെക്ടർ ടിപി സുമേഷിന്റെ നേതൃത്വത്തിൽ എസ്‌ഐ.കെ. സുരേഷ്, എഎസ്ഐമാരായ രാജേഷ്, അസ്കാർ,.സിപിഒമാരായ വിജിൽ, ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. 

 ബലാത്സംഗം, വധശ്രമം, മോഷണം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്നും പോലീസ് പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/50087/mayil-police-have-arrested-the-accused-in-several-robbery)