---
title: "കാക്കത്തോട് ബസ് സ്റ്റാൻഡിലെ ഇന്റർലോക്ക് ചെയ്യൽ പൂർത്തിയായി. ഉദ്ഘാടനം ബുധനാഴ്ച"
english_title: "kakkathode bus stand"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/50029/kakkathode-bus-stand"
published_at: "2022-06-20T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b087d041270_vac.jpg"
keywords: []
---

# കാക്കത്തോട് ബസ് സ്റ്റാൻഡിലെ ഇന്റർലോക്ക് ചെയ്യൽ പൂർത്തിയായി. ഉദ്ഘാടനം ബുധനാഴ്ച

> **Lead Summary:** കാക്കത്തോട് ബസ് സ്റ്റാൻഡിലെ ഇന്റർലോക്ക് ചെയ്യൽ പൂർത്തിയായി. ഉദ്ഘാടനം ബുധനാഴ്ച. കോടികൾ ചിലവഴിച്ച ഇവിടെ ഇന്റർലോക്ക് പാകൽ പ്രവർത്തി പൂർത്തിയായി.

## Article Content

കാക്കത്തോട് ബസ് സ്റ്റാൻഡിലെ ഇന്റർലോക്ക് ചെയ്യൽ പൂർത്തിയായി. ഉദ്ഘാടനം ബുധനാഴ്ച. കോടികൾ ചിലവഴിച്ച ഇവിടെ ഇന്റർലോക്ക് പാകൽ പ്രവർത്തി പൂർത്തിയായി.

ഒന്നാംഘട്ട ഇന്റർലോക്ക് പാകൽ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നടന്നിരുന്നു. ബാക്കിയുള്ള മുഴുവൻ സ്ഥലത്തും ഇതിനകം ഇന്റർലോക്ക് കഴിഞ്ഞു.

മൂന്നാം ഘട്ടം എന്ന നിലയിൽ ശൗചാലയം, വെയിറ്റിംഗ് ഷെഡ് തുടങ്ങി യാത്രക്കാർക്ക് ആവശ്യമായ മറ്റു കാര്യങ്ങൾ കൂടി ഈ വർഷം തന്നെ പൂർത്തിയാക്കും.

ഇരിട്ടി, ആലക്കോട്, ശ്രീകണ്ഠാപുരം, കുടിയാന്‍മല എന്നീ പ്രദേശങ്ങളിലേക്കുള്ള ബസുകളുടെ പാര്‍ക്കിങ്ങ് സൗകര്യം ഇവിടെയായിരിക്കും ഒരുക്കുക.

ബുധനാഴ്ച രാവിലെ 9 30 ന് തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം നിർവഹിക്കും. നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. നിലവിൽ ബസ്റ്റാൻഡ് ഇല്ലാത്തതിനാൽ നാഷണൽ ഹൈവേയിലാണ് ബസ്സുകൾ പാർക്ക് ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/50029/kakkathode-bus-stand)