---
title: "മാട്ടൂൽ പഞ്ചായത്ത് ഓഫീസിൽ അതിക്രമം: എൻജിഒ അസോസിയേഷൻ നേതാക്കൾ ഓഫീസ് സന്ദർശിച്ചു"
english_title: "ngo leaders visit in mattool"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/50027/ngo-leaders-visit-in-mattool"
published_at: "2022-06-20T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b085e1bec33_vac.jpg"
keywords: []
---

# മാട്ടൂൽ പഞ്ചായത്ത് ഓഫീസിൽ അതിക്രമം: എൻജിഒ അസോസിയേഷൻ നേതാക്കൾ ഓഫീസ് സന്ദർശിച്ചു

> **Lead Summary:** മാട്ടൂൽ പഞ്ചായത്ത് ഓഫീസിൽ അതിക്രമിച്ചു കയറി ജീവനക്കാരെ മർദ്ദിക്കുകയും ഓഫീസിന് നാശനഷ്ടം ഉണ്ടാക്കുകയും ചെയ്ത സംഭവത്തിൽ എൻജിഒ അസോസിയേഷൻ നേതാക്കൾ ഓഫീസ് സന്ദർശിച്ചു.

## Article Content

മാട്ടൂൽ പഞ്ചായത്ത് ഓഫീസിൽ അതിക്രമിച്ചു കയറി ജീവനക്കാരെ മർദ്ദിക്കുകയും ഓഫീസിന് നാശനഷ്ടം ഉണ്ടാക്കുകയും ചെയ്ത സംഭവത്തിൽ എൻജിഒ അസോസിയേഷൻ നേതാക്കൾ ഓഫീസ് സന്ദർശിച്ചു.

പ്രസിഡന്റ് ഫാരിഷ ടീച്ചർ,വൈസ് പ്രസിഡന്റ്‌ പി പി അബ്ദുൽ ഗഫൂർ എന്നിവരുമായി ചർച്ച നടത്തി. ജീവനക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നതിന് ഭരണസമിതി മുൻകൈയെടുക്കണം എന്ന് ആവശ്യപ്പെട്ടു.

സംസ്ഥാന സെക്രട്ടറി കെ കെ രാജേഷ് ഖന്ന, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ഇ പി അബ്ദുള്ള, വി ആർ സുധീർ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ എൻ.കെ രത്നേഷ് മാടായി ബ്രാഞ്ച് പ്രസിഡണ്ട് സജീ വർഗീസ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം കെ ഫാറൂഖ്, ശ്രീജിത്ത്‌ പി ആർ എന്നിവരാണ് ചർച്ച നടത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/50027/ngo-leaders-visit-in-mattool)