---
title: "ഡി വൈ എഫ് ഐ മുയ്യം മേഖല കമ്മിറ്റി പള്ളിവയൽ മുതൽ വരഡൂൽ യുവജന പ്രതിരോധം വരെ സംഘടിപ്പിച്ചു"
english_title: "dyfi muyyam committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/50000/dyfi-muyyam-committee"
published_at: "2022-06-20T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b05db6a0ac0_vac.jpg"
keywords: []
---

# ഡി വൈ എഫ് ഐ മുയ്യം മേഖല കമ്മിറ്റി പള്ളിവയൽ മുതൽ വരഡൂൽ യുവജന പ്രതിരോധം വരെ സംഘടിപ്പിച്ചു

> **Lead Summary:** ആർ എസ് എസ് ഗൂഢാലോചനക്ക് മുന്നിൽ കേരളം കീഴടങ്ങില്ല, മതനിരപേക്ഷ സർക്കാറിനെ ആട്ടിമറിക്കാൻ അനുവദിക്കില്ല, കോൺഗ്രസ്‌ - ബിജെപി - ലീഗ് കലാപം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കൊണ്ട് ഡി വൈ എഫ് ഐ മുയ്യം മേഖല കമ്മിറ്റി യുവജന പ്രതിരോധം പള്ളിവയൽ മുതൽ വരഡൂൽ വരെ സംഘടിപ്പിച്ചു.

## Article Content

ആർ എസ് എസ് ഗൂഢാലോചനക്ക് മുന്നിൽ കേരളം കീഴടങ്ങില്ല, മതനിരപേക്ഷ സർക്കാറിനെ ആട്ടിമറിക്കാൻ അനുവദിക്കില്ല, കോൺഗ്രസ്‌ - ബിജെപി - ലീഗ് കലാപം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കൊണ്ട് ഡി വൈ എഫ് ഐ മുയ്യം മേഖല കമ്മിറ്റി യുവജന പ്രതിരോധം പള്ളിവയൽ മുതൽ വരഡൂൽ വരെ സംഘടിപ്പിച്ചു.

പള്ളിവയലിൽ ഡി വൈ എഫ് ഐ തളിപ്പറമ്പ് ബ്ലോക്ക്‌ സെക്രട്ടറി സ സി പി മുഹാസ് ഉദ്ഘാടനം ചെയ്ത യുവജന റാലി നിരവധി സ്വീകരണങ്ങൾ ഏറ്റുവാങ്ങി വരഡൂലിൽ സമാപിച്ചു.

സമാപന പൊതുയോഗം ഡി വൈ എഫ് ഐ മുൻ തളിപ്പറമ്പ് ബ്ലോക്ക്‌ സെക്രട്ടറി സ : എൻ അനൂപ് ഉത്ഘാടനം ചെയ്തു. ബ്ലോക്ക്‌ സെക്രട്ടറി സ ഷിബിൻ കാനായി, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് സ വി പ്രണവ് എന്നിവർ സംസാരിച്ചു മേഖല പ്രസിഡന്റ് സ നിജേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സ കെ മഹേഷ് സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/50000/dyfi-muyyam-committee)