---
title: "യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "obituary irinav"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49995/obituary-irinav"
published_at: "2022-06-20T16:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b05ae7a0291_Untitled-2_web.jpg"
keywords: []
---

# യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കണ്ണപുരം : **യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിണാവ് മടക്കര ഏ.കെ.ജി വായനശാലക്ക് സമീപത്തെ മത്സ്യതൊഴിലാളി സുരേന്ദ്രൻ- ജയശ്രീ ദമ്പതികളുടെ മകൻ കെ.ശ്രാവൺ ആണ് മരിച്ചത്.

## Article Content

**കണ്ണപുരം : **യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിണാവ് മടക്കര ഏ.കെ.ജി വായനശാലക്ക് സമീപത്തെ മത്സ്യതൊഴിലാളി സുരേന്ദ്രൻ- ജയശ്രീ ദമ്പതികളുടെ മകൻ കെ.ശ്രാവൺ ആണ് മരിച്ചത്.

രാത്രിഭക്ഷണം കഴിച്ച് കിടപ്പുമുറിയിൽ ഉറങ്ങാൻ കിടന്ന ശ്രാവണി നെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചലിലാണ് ഇന്ന് രാവിലെ 6.15 ഓടെ പറമ്പിലെ മരിച്ച നിലയിൽ കണ്ടത്.

ഐ.ടി.പഠനത്തിന് ശേഷം വളപട്ടണം വെസ്റ്റേൺ പ്ലൈവുഡ് കമ്പനിയിൽ വെൽഡിംഗ് വിഭാഗത്തിൽ ട്രെയിനിയായി ജോലി ചെയ്തു വരികയായിരുന്നു. പതിവുപോലെ വീട്ടുകാരുമായി സംസാരിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു.

മരണകാരണം വ്യക്തമല്ല. സഹോദരൻ: ശ്രുതിൽ (ബഹ്റിൻ) കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49995/obituary-irinav)