---
title: "തളിപ്പറമ്പ് മണ്ഡലത്തിൽ വായു ജലമലിനീകരണത്തെ കുറിച്ച് സമഗ്ര പഠനം നടത്തും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ"
english_title: "study on air and water pollution"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49906/study-on-air-and-water-pollution"
published_at: "2022-06-20T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b00ec02ce92_mv.jpg"
keywords: []
---

# തളിപ്പറമ്പ് മണ്ഡലത്തിൽ വായു ജലമലിനീകരണത്തെ കുറിച്ച് സമഗ്ര പഠനം നടത്തും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

> **Lead Summary:** തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ വായു, ജല മലിനീകരണത്തെക്കുറിച്ച് സമഗ്ര പഠനം നടത്തുമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

## Article Content

തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ വായു, ജല മലിനീകരണത്തെക്കുറിച്ച് സമഗ്ര പഠനം നടത്തുമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ചെറുപഴശ്ശി അങ്കണവാടിയുടെ പുതിയ കെട്ടിടോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വായുമലിനീകരണം ക്രമാതീതമായി ഉയർന്നു വരികയാണ്.

കോവിഡിൻ്റെ പശ്ചാത്തലത്തിൽ അങ്കണവാടി മുതൽ ഉന്നതവിദ്യാഭ്യാസം വരെയുള്ള വിദ്യാർത്ഥികളിൽ പഠനം നടത്തിയതിൽ കുട്ടികളുടെ കായിക ക്ഷമത കുറഞ്ഞു വരുന്ന സാഹചര്യമാണുള്ളത്.

ശ്വാസകോശ സംബന്ധമായ രോഗങ്ങളും , ക്യാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങളും പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് പഠനം നടത്താൻ ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49906/study-on-air-and-water-pollution)