---
title: "അറിവരങ്ങ് വിദ്യാ പുരസ്ക്കാരം ഹംദയ്ക്കും സനികയ്ക്കും"
english_title: "arivarangu vidya"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49814/arivarangu-vidya"
published_at: "2022-06-19T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62af48082d9d0_news-card.jpg"
keywords: []
---

# അറിവരങ്ങ് വിദ്യാ പുരസ്ക്കാരം ഹംദയ്ക്കും സനികയ്ക്കും

> **Lead Summary:** **തളിപ്പറമ്പ് ; ** മികച്ച വിദ്യാര്‍ത്ഥിക്ക് തോട്ടിക്കല്‍ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ വിദ്യാ പുരസ്ക്കാരത്തിന് ഹംദ ഹസനും സനികയും അര്‍ഹരായി.

## Article Content

**തളിപ്പറമ്പ് ; ** മികച്ച വിദ്യാര്‍ത്ഥിക്ക് തോട്ടിക്കല്‍ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ വിദ്യാ പുരസ്ക്കാരത്തിന് ഹംദ ഹസനും സനികയും അര്‍ഹരായി.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ഹംദ തോട്ടിക്കല്‍ കൂടപ്പൊയിലിലെ ഹംദാസില്‍ ഹസന്‍കുഞ്ഞി മാസ്റ്ററുടെയും ഉമെെറയുടെയും മകളാണ്.

ഒമ്പത് എ പ്ലസും ഒരു എ യും നേടിയ സനിക അരിപ്പാമ്പ്രയിലെ തയ്യിലില്‍ ബാബുവിന്‍െറയും പ്രീതയുടെയും മകളാണ്.ഇരുവരും പാച്ചേനി ഗവ.ഹെെസ്ക്കൂള്‍ വിദ്യാര്‍ഥിനികളാണ്.

ഫലകവും അനുമോദന പത്രവും അടങ്ങിയ അവാര്‍ഡ് അറിവരങ്ങ് 'പ്രോംപ്റ്റ്' പരിപാടിയില്‍ വെച്ച് സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ ഷാക്കിര്‍ തോട്ടിക്കലും ജനറല്‍ കണ്‍വീനര്‍ യു.എം ഉനെെസും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49814/arivarangu-vidya)