---
title: "ലൈസൻസും ഇൻഷുറൻസും ഇല്ലാതെ ബൈക്കോടിച്ച് അപകടത്തിൽ മരിച്ചയാളുടെ സ്വത്ത് ജപ്തി ചെയ്തു നഷ്ടപരിഹാരം നൽകാൻ വിധി"
english_title: "court order"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49700/court-order"
published_at: "2022-06-19T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aeab3b9a1cf_court.jpg"
keywords: []
---

# ലൈസൻസും ഇൻഷുറൻസും ഇല്ലാതെ ബൈക്കോടിച്ച് അപകടത്തിൽ മരിച്ചയാളുടെ സ്വത്ത് ജപ്തി ചെയ്തു നഷ്ടപരിഹാരം നൽകാൻ വിധി

> **Lead Summary:** **തളിപ്പറമ്പ്; **ഡ്രൈവിംഗ് ലൈസൻസും ഇൻഷുറൻസും ഇല്ലാതെ ബൈക്കോടിച്ചു ഉണ്ടായ അപകടത്തിൽ നാലുവയസ്സുകാരൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേൽക്കുകയും ബൈക്ക് ഓടിച്ചയാൾ മരിക്കുകയും ചെയ്ത സംഭവത്തിൽ മരിച്ച ആളുടെ പേരിൽ ഉള്ള വസ്തു ജപ്തി ചെയ്ത് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്.

## Article Content

**തളിപ്പറമ്പ്; **ഡ്രൈവിംഗ് ലൈസൻസും ഇൻഷുറൻസും ഇല്ലാതെ ബൈക്കോടിച്ചു ഉണ്ടായ അപകടത്തിൽ നാലുവയസ്സുകാരൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേൽക്കുകയും ബൈക്ക് ഓടിച്ചയാൾ മരിക്കുകയും ചെയ്ത സംഭവത്തിൽ മരിച്ച ആളുടെ പേരിൽ ഉള്ള വസ്തു ജപ്തി ചെയ്ത് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്.

2013 ഏപ്രിൽ 14 നാണ് സംഭവം. ചെമ്പേരി കരയത്തുംചാൽ മേലേട്ട് തടത്തിൽ റെജി കെ മാത്യുവും നാലുവയസ്സുള്ള മകൻ അലക്സും സഞ്ചരിച്ച ബൈക്കിൽ വെങ്കുന്ന് റോഡിൽ വച്ച് വേങ്കുന്ന് സ്വദേശി നായിപുരയിടത്തിൽ അനിൽ എന്നയാൾ ഓടിച്ച ബൈക്കിടിച്ച് പരിക്കേറ്റ സംഭവത്തിലാണ് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തളിപ്പറമ്പ് എ എ സി ടി ജഡ്ജ് അഹമ്മദ് കോയ ഉത്തരവിട്ടത്.

ബൈക്കോടിച്ച അനിൽ അപകടസ്ഥലത്ത് തന്നെ മരിച്ചിരുന്നു. റെജിക്കും മകൻ അലക്സിനും ഗുരുതരമായി പരിക്കേൽക്കുകയും അലക്സിന്റെ ഒരു കണ്ണ് നഷ്ടപ്പെടുകയും ചെയ്തിരുന്നു.

ഇതേ തുടർന്ന് അനിലിനെയും ഭാര്യയെയും പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളെയും പ്രതികളാക്കി ആണ് നഷ്ടപരിഹാരത്തിന് പരാതിക്കാരനായ അലക്സും റെജിയും കോടതിയെ സമീപിച്ചത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49700/court-order)