---
title: "കണ്ണപുരത്ത് പിക്കപ്പ് വാൻ നിയന്ത്രണംവിട്ട്  അപകടം: രണ്ട് മരണം"
english_title: "accident in kannapuram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49689/accident-in-kannapuram"
published_at: "2022-06-19T09:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aea4f564163_62aea117bc780_Untitled-2_web.jpg"
keywords: []
---

# കണ്ണപുരത്ത് പിക്കപ്പ് വാൻ നിയന്ത്രണംവിട്ട്  അപകടം: രണ്ട് മരണം

> **Lead Summary:** കണ്ണപുരം പാലത്തിനു സമീപം നിയന്ത്രണം വിട്ട പിക്കപ്പ് സ്കൂട്ടർ യാത്രക്കാരനെയും റോഡരികിൽ നിൽക്കുന്ന ആളെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രണ്ടുപേർ മരിച്ചു.

## Article Content

കണ്ണപുരം പാലത്തിനു സമീപം നിയന്ത്രണം വിട്ട പിക്കപ്പ് സ്കൂട്ടർ യാത്രക്കാരനെയും റോഡരികിൽ നിൽക്കുന്ന ആളെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രണ്ടുപേർ മരിച്ചു.

പാപ്പിനിശ്ശേരി വെസ്റ്റ് ജുമാമസ്ജിദിന് സമീപം ബൈത്തുൽ റഹ്മയിലെ അബ്ദുള്ളക്കുട്ടിയുടെ മകൻ അബ്ദുൽ സമദ് കെ ടി(72), കണ്ണപുരത്തെ സി ആർ സി റോഡിന് സമീപം മൂക്കോത്ത് ഉമ്മറിന്റെ മകൻ നൗഫൽ എം(37) എന്നിവരാണ് മരിച്ചത്.

നിയന്ത്രണംവിട്ട പിക്കപ്പ് വാൻ ബൈക്കും ഓട്ടോറിക്ഷയും ഇടിച്ചതിനാൽ നിരവധി പേർക്ക് പരിക്കേറ്റു.

വളപട്ടണം അരയോലികത്ത് നൗഷാദ് (59), കണ്ണപുരം കനിയാകണ്ടി ഹൗസിൽ പവിത്രൻ (73) എന്നിവർക്കാണ് പരിക്കേറ്റത്.

നിയത്രണം വിട്ട പിക്കപ്പ്‌വാന്‍ സമീപത്തെ ചായക്കടയിലേക്ക് പാഞ്ഞു കയറുകയും ഇലക്ട്രിക് പോസ്റ്റിനു ഇടിച്ചു നില്‍ക്കുതയായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന നാലോളം ഇരുചക്രവാഹനങ്ങളും ഒരു ഓട്ടോടാക്‌സിക്കും കേടുപാടുകള്‍ പറ്റി.

പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാര്‍ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല ഇടിയുടെ ആഘാതത്തില്‍ നൗഫല്‍ സമീപത്തെ കടയുടെ ഷട്ടറിനു മുകളിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

സ്‌കൂട്ടര്‍ യാത്രക്കാരനെ നാല് മീറ്ററോളം വലിച്ചു കൊണ്ടുപോകുകയും ചെയ്തു. കണ്ണപുരം എസ്.ഐ.സി.ജി.സാംസണിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49689/accident-in-kannapuram)