---
title: "കളഞ്ഞ് കിട്ടിയ പേഴ്സും രേഖകളും ഉടമസ്ഥനെ കണ്ടെത്തി നൽകി മാതൃകയായി വൈറ്റ്ഗാർഡ് അംഗം "
english_title: "whiteguard member"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49656/whiteguard-member"
published_at: "2022-06-18T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62adfd7f9c1fb_vac.jpg"
keywords: []
---

# കളഞ്ഞ് കിട്ടിയ പേഴ്സും രേഖകളും ഉടമസ്ഥനെ കണ്ടെത്തി നൽകി മാതൃകയായി വൈറ്റ്ഗാർഡ് അംഗം 

> **Lead Summary:** **തളിപ്പറമ്പ്:** തളിപ്പറമ്പിൽ നിന്നും കുറുമാത്തൂർ ചൊറുക്കളയിലെ വീട്ടിലെക്ക് യാത്ര ചെയ്യുമ്പോൾ റോഡരികിൽ നിന്ന് ലഭിച്ച പണമടങ്ങിയ പേഴ്സും രേഖകളും ഉടമസ്ഥനെ കണ്ടെത്തി നൽകി മാതൃകയാകുകയാണ് തളിപ്പറമ്പ മുസ്ലീം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് അംഗവും കുണ്ടാംകുഴി ശാഖ യൂത്ത് ലീഗ് ട്രഷററുമായ പി.വി അഷീർ.

## Article Content

**തളിപ്പറമ്പ്:** തളിപ്പറമ്പിൽ നിന്നും കുറുമാത്തൂർ ചൊറുക്കളയിലെ വീട്ടിലെക്ക് യാത്ര ചെയ്യുമ്പോൾ റോഡരികിൽ നിന്ന് ലഭിച്ച പണമടങ്ങിയ പേഴ്സും രേഖകളും ഉടമസ്ഥനെ കണ്ടെത്തി നൽകി മാതൃകയാകുകയാണ് തളിപ്പറമ്പ മുസ്ലീം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് അംഗവും കുണ്ടാംകുഴി ശാഖ യൂത്ത് ലീഗ് ട്രഷററുമായ പി.വി അഷീർ.

കഴിഞ്ഞ ദിവസം രാത്രി കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിന് മുന്നിൽ നിന്നായിരുന്നു അഷീറിന് പേഴ്സ് കിട്ടിയത്.ഉടൻ വിവിധ വാട്ട്സപ്പ് ഗ്രൂപ്പുകളിലെക്ക് ഇക്കാര്യം അറിയിക്കുകയും ചെയ്തു.

പേഴ്സ് നഷ്ട്ടപ്പെട്ട ഓട്ടോ ഡ്രൈവറായ ചെറുക്കള സ്വദേശി അസ്ലം ഇദ്ദേഹത്തെ തെളിവ് സഹിതം ബന്ധപ്പെടുകയും ചെയ്തു.തുടർന്ന് ഇന്ന് തളിപ്പറമ്പിൽ വെച്ച് പേഴ്സ് ഉടമസ്ഥന് കൈമാറി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49656/whiteguard-member)