---
title: "ഒറ്റനമ്പർ ചൂതാട്ടം, 50,000 രൂപയുമായി  പുളിമ്പറമ്പ് സ്വദേശി അറസ്റ്റിൽ"
english_title: "arrest thalipparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49655/arrest-thalipparamba"
published_at: "2022-06-18T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62adfd031c318_news-card.jpg"
keywords: []
---

# ഒറ്റനമ്പർ ചൂതാട്ടം, 50,000 രൂപയുമായി  പുളിമ്പറമ്പ് സ്വദേശി അറസ്റ്റിൽ

> **Lead Summary:** ഒറ്റനമ്പര്‍ ചൂതാട്ടം, ഒരാൾ അറസ്റ്റില്‍. പുളിമ്പറമ്പ് അത്താഴക്കുന്ന് വളപ്പില്‍ ഹൗസില്‍ ഗോവിന്ദന്റെ മകന്‍ പ്രദീപനെയാണ് തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്.

## Article Content

ഒറ്റനമ്പര്‍ ചൂതാട്ടം, ഒരാൾ അറസ്റ്റില്‍. പുളിമ്പറമ്പ് അത്താഴക്കുന്ന് വളപ്പില്‍ ഹൗസില്‍ ഗോവിന്ദന്റെ മകന്‍ പ്രദീപനെയാണ് തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്.

പുളിപ്പറമ്പിൽ നിന്നാണ് അറസ്റ്റ് ചെയ്യ്തത്. രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്നാണ് അറസ്റ്റ്. ഇയാളില്‍ നിന്ന് 50,000 രൂപയും പോലീസ് പിടിച്ചെടുത്തു.

തളിപ്പറമ്പ് പ്രദേശത്തെ പ്രധാന ഒറ്റനമ്പര്‍ ചൂതാട്ടക്കാരനാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49655/arrest-thalipparamba)