---
title: "പയ്യന്നൂരിൽ സി പി എം ഫണ്ട് നഷ്ടമായിട്ടില്ലെന്ന് ജില്ലാ സെക്രട്ടറിയേറ്റ്"
english_title: "payyannur cpm fund issue"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49616/payyannur-cpm-fund-issue"
published_at: "2022-06-18T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62adb957a20dd_vac.jpg"
keywords: []
---

# പയ്യന്നൂരിൽ സി പി എം ഫണ്ട് നഷ്ടമായിട്ടില്ലെന്ന് ജില്ലാ സെക്രട്ടറിയേറ്റ്

> **Lead Summary:** പയ്യന്നൂര്‍ ഏരിയയിലെ സംഘടനാ പ്രശ്നങ്ങളില്‍ വിശദമായ അന്വേഷണങ്ങള്‍ക്കും പരിശോധനയ്ക്കും ശേഷമാണ് ജില്ലാകമ്മിറ്റി ചില പാര്‍ട്ടി പ്രവര്‍ത്തകരുടെ പേരില്‍ അച്ചടക്ക നടപടികള്‍ സ്വീകരിച്ചതെന്ന് സി.പി.ഐ(എം) കണ്ണൂര്‍ ജില്ലാസെക്രട്ടറിയേറ്റ്.

## Article Content

പയ്യന്നൂര്‍ ഏരിയയിലെ സംഘടനാ പ്രശ്നങ്ങളില്‍ വിശദമായ അന്വേഷണങ്ങള്‍ക്കും പരിശോധനയ്ക്കും ശേഷമാണ് ജില്ലാകമ്മിറ്റി ചില പാര്‍ട്ടി പ്രവര്‍ത്തകരുടെ പേരില്‍ അച്ചടക്ക നടപടികള്‍ സ്വീകരിച്ചതെന്ന് സി.പി.ഐ(എം) കണ്ണൂര്‍ ജില്ലാസെക്രട്ടറിയേറ്റ്.

പാര്‍ട്ടി അന്വേഷണത്തില്‍ വ്യക്തിപരമായി ആരെങ്കിലും സാമ്പത്തികനേട്ടമോ ധനാപഹരണമോ നടത്തിയതായി കണ്ടെത്തിയിട്ടില്ല.തിരഞ്ഞെടുപ്പ് ഫണ്ടിലോ, എ.കെ.ജി ഭവന്‍ നിര്‍മ്മാണത്തിലോ, ധനരാജ് കുടുംബ സഹായ ഫണ്ടിലോ യാതൊരുവിധ പണാപഹരണവും നടന്നിട്ടില്ല.പാര്‍ട്ടി പണം നഷ്ടപ്പെട്ടിട്ടുമില്ല.

പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ബഹുജനങ്ങളില്‍ നിന്നും സമാഹരിച്ച തുക കൊണ്ടാണ് സി.പി.ഐ(എം) പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് വേണ്ടി എ.കെ.ജി ഭവന്‍ 2017 ല്‍ നിര്‍മ്മിച്ചതെന്നും ജില്ലാസെക്രട്ടറിയേറ്റ് വ്യക്തമാക്കി .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49616/payyannur-cpm-fund-issue)