---
title: "തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപമുള്ള പഴയ ബസ് ഷെൽട്ടർ നീക്കം ചെയ്തു"
english_title: "The old bus shelter near Taliparamba Taluk Hospital was removed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49578/the-old-bus-shelter-near-taliparamba-taluk-hospital-was-removed"
published_at: "2022-06-18T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ad883d30152_Untitled-2_web.jpg"
keywords: []
---

# തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപമുള്ള പഴയ ബസ് ഷെൽട്ടർ നീക്കം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് താലൂക്ക് വികസന സമിതി തീരുമാനപ്രകാരം ഗവൺമെന്റ് ഹോസ്പിറ്റലിന് സമീപത്തുള്ള പഴയ ബസ് ഷെൽറ്റർ നീക്കം ചെയ്തു.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് താലൂക്ക് വികസന സമിതി തീരുമാനപ്രകാരം ഗവൺമെന്റ് ഹോസ്പിറ്റലിന് സമീപത്തുള്ള പഴയ ബസ് ഷെൽറ്റർ നീക്കം ചെയ്തു.

പിഡബ്ല്യുഡി യുടെ നേതൃത്വത്തിൽ ആണ് നീക്കം ചെയ്യുന്നത് തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ റോഡിന് ഇരുഭാഗത്തും പുതിയ ഷെല്‍ട്ടര്‍ സ്ഥാപിച്ചിട്ട് 9 മാസം കഴിഞ്ഞിട്ടും പഴയ ഷെല്‍ട്ടര്‍ പൊളിച്ചുനീക്കിയിരുന്നില്ല.

ഇന്ന് രാവിലെ മുതലാണ് ഷെല്‍ട്ടര്‍ പൊളിച്ചുതുടങ്ങിയത്. ഇതോടെ താലൂക്ക് ആശുപത്രിക്ക് സമീപം പാര്‍ക്കിങ്ങിന് കൂടുതല്‍ സ്ഥലം ലഭിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49578/the-old-bus-shelter-near-taliparamba-taluk-hospital-was-removed)