---
title: "യു പി യിലെ മുസ്ലിം വേട്ട, ഭരണ കൂടവും രാഷ്ട്രീയ പാർട്ടികളും നിസ്സംഗത വെടിയണം: എസ് കെ എസ് എസ് എഫ്"
english_title: "skssf protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49575/skssf-protest"
published_at: "2022-06-18T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ad86b131234_vac.jpg"
keywords: []
---

# യു പി യിലെ മുസ്ലിം വേട്ട, ഭരണ കൂടവും രാഷ്ട്രീയ പാർട്ടികളും നിസ്സംഗത വെടിയണം: എസ് കെ എസ് എസ് എഫ്

> **Lead Summary:** **തളിപറമ്പ:** ഇസ്ലാമിക വിശ്വാസികൾ സ്വന്തം ജീവനക്കാളെറേ സ്നേഹിക്കുകയും, ലോകം മുഴുവൻ ഏറെ ബഹുമാനിക്കുകയും ചെയ്യുന്ന പുണ്യ പ്രവാചകൻ മുഹമ്മദ്‌ നബി(സ്വ അ) അതിക്ഷേപിച്ച പ്രവണക്കെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച ഉത്തരേന്ത്യയിലെ മുസ്ലിം ജന വിഭാഗത്തെ ക്രൂരമായി മർദ്ദിക്കുകയും, ജീവിതോ പാതികളും വീടുകളും ബുൾസോഡറുകൾ ഉപയോഗിച്ച് തകർക്കുകയും ചെയ്യുന്ന ഭരണകൂടത്തിന്റെ തണലിലുള്ള സംഘ് ഫാസിസത്തിന്റെയും ഭരണകൂടത്തിന്റെയും വേട്ട അവസാനിപ്പിക്കാൻ ഭരണകൂടം തയ്യാറാവണമെന്നും, ഈ വിഷയത്തിൽ മൗനം അവലംഭിക്കുന്ന രാഷ്ട്രീയ പാർട്ടികൾ മൗനം ഭഞ്ചിക്കണമെന്നും, രാജ്യത്തെ മതേതര ജനാധിപത്യ അവകാശങ്ങൾ നില നിർത്താൻ മുഴുവൻ ജനാധിപത്യ മതേതര വിശ്വാസികളും പാർട്ടികളും ഒന്നിച്ചു നിൽക്കണമെന്നും ആവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് സംസ്ഥാനത്തെ മുഴുവൻ മേഖല കേന്ദ്രങ്ങളിലും നടത്തുന്ന പ്രധിഷേധങ്ങളുടെ ഭാഗമായി തളിപറമ്പ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപറമ്പിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു.

## Article Content

**തളിപറമ്പ:** ഇസ്ലാമിക വിശ്വാസികൾ സ്വന്തം ജീവനക്കാളെറേ സ്നേഹിക്കുകയും, ലോകം മുഴുവൻ ഏറെ ബഹുമാനിക്കുകയും ചെയ്യുന്ന പുണ്യ പ്രവാചകൻ മുഹമ്മദ്‌ നബി(സ്വ അ) അതിക്ഷേപിച്ച പ്രവണക്കെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച ഉത്തരേന്ത്യയിലെ മുസ്ലിം ജന വിഭാഗത്തെ ക്രൂരമായി മർദ്ദിക്കുകയും, ജീവിതോ പാതികളും വീടുകളും ബുൾസോഡറുകൾ ഉപയോഗിച്ച് തകർക്കുകയും ചെയ്യുന്ന ഭരണകൂടത്തിന്റെ തണലിലുള്ള സംഘ് ഫാസിസത്തിന്റെയും ഭരണകൂടത്തിന്റെയും വേട്ട അവസാനിപ്പിക്കാൻ ഭരണകൂടം തയ്യാറാവണമെന്നും, ഈ വിഷയത്തിൽ മൗനം അവലംഭിക്കുന്ന രാഷ്ട്രീയ പാർട്ടികൾ മൗനം ഭഞ്ചിക്കണമെന്നും, രാജ്യത്തെ മതേതര ജനാധിപത്യ അവകാശങ്ങൾ നില നിർത്താൻ മുഴുവൻ ജനാധിപത്യ മതേതര വിശ്വാസികളും പാർട്ടികളും ഒന്നിച്ചു നിൽക്കണമെന്നും ആവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് സംസ്ഥാനത്തെ മുഴുവൻ മേഖല കേന്ദ്രങ്ങളിലും നടത്തുന്ന പ്രധിഷേധങ്ങളുടെ ഭാഗമായി തളിപറമ്പ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപറമ്പിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു.

കപ്പാലം തങ്ങളെ പള്ളി പരിസരത്ത് നിന്നും ആരംഭിച്ച റാലി മെയിൻ റോഡ് വഴി ഹൈവേ പള്ളി ജങ്ഷനിൽ സമാപിച്ചു. റാലിക്ക് മുന്നോടിയായി കപ്പാലം തങ്ങളെ പള്ളി സിയാറാത്തിന് സമസ്ത ജില്ലാ മുശാവറ അംഗവും ഖുവ്വത്തുൽ ഇസ്ലാം അറബിക് കോളേജ് പ്രിൻസിപ്പലുമായി ബ്ലാത്തൂർ അബ്ദുറഹ്മാൻ ദാരിമി അൽ ഹൈതമി നേതൃത്വം നൽകി.

ഹൈവേ പള്ളിക്ക് സമീപം നടന്ന പ്രതിഷേധ സംഗമം സമസ്ത കേരള ജം ഇയ്യത്തുൽ മുഅല്ലിമീൻ തളിപറമ്പ ഈസ്റ്റ് റൈഞ്ച് പ്രസിഡന്റ്‌ സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ അൽ അസ്ഹരി ഉദ്ഘാടനം ചെയ്തു. മേഖല എസ് കെ എസ് എസ് എഫ് പ്രസിഡന്റ്‌ ഹാരിസ് ഫൈസി എറന്തല അധ്യക്ഷത വഹിച്ചു. ലത്തീഫ് മാസ്റ്റർ പന്നിയൂർ, സകരിയ ദാരിമി കാക്കടവ് എന്നിവർ പ്രഭാഷണം നിർവഹിച്ചു.

സമസ്ത യുടെ വിവിധ കീഴ് ഘടകങ്ങളുടെ ജില്ലാ മണ്ഡലം റൈഞ്ച് ഭാരവാഹികളായ ഉമർ നദ്‌വി തോട്ടീക്കൽ,അബ്ദുല്ല യമാനി അരിയിൽ,ഹൈദർ ഫൈസി ചപ്പാരപടവ്, സിദ്ദീഖ് ദാരിമി ബക്കളം,സുബൈർ അരിയിൽ, എൻ എ സിദ്ദീഖ്,സിദ്ദീഖ് അസ് ഹരി,കെ സഹദ് ഹാജി,വഹീദ് ദാരിമി കുറ്റ്യേരി, സലാം റഹ്മാനി പന്നിയൂർ, ഇസ്സുദ്ധീൻ ഫൈസി പന്നിയൂർ,അയ്യൂബ് ദാരിമി പൂമംഗലം,സയ്യിദ് ജാബിർ തങ്ങൾ,ഷഫീഖ് ദാരിമി വെള്ളിക്കീൽ , നിസാൻബക്കളം,കെ വി ഹസൻ ഹാജി എന്നിവർ നേതൃത്വം നൽകി. മേഖല സെക്രട്ടറി മുസ്തഫ കുറ്റിക്കോൽ സ്വാഗതവും അഷ്‌കർ കായക്കൂൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49575/skssf-protest)