---
title: "നാടുകാണിയിലെ വ്യവസായപാർക്കിൽ മോഷണം: തളിപ്പറമ്പ് പൊലീസ് കേസ് എടുത്തു"
english_title: "robbery in nadukani"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49462/robbery-in-nadukani"
published_at: "2022-06-17T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac9786c01db_download.jpg"
keywords: []
---

# നാടുകാണിയിലെ വ്യവസായപാർക്കിൽ മോഷണം: തളിപ്പറമ്പ് പൊലീസ് കേസ് എടുത്തു

> **Lead Summary:** നാടുകാണിയിലെ വ്യവസായ പാർക്കിൽ നിന്നും ബേക്കൽ സ്വദേശിയുടെ 1,50,000 രൂപ വിലവരുന്ന സാധന സാമഗ്രികൾ മോഷ്ടിച്ചതായ പരാതിയിൽ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു.

## Article Content

നാടുകാണിയിലെ വ്യവസായ പാർക്കിൽ നിന്നും ബേക്കൽ സ്വദേശിയുടെ 1,50,000 രൂപ വിലവരുന്ന സാധന സാമഗ്രികൾ മോഷ്ടിച്ചതായ പരാതിയിൽ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു.

പള്ളിക്കര ബേക്കൽ കോട്ട സ്വദേശി ഹനീഫയുടെ ഉടമസ്ഥതയിലുള്ള തളിപ്പറമ്പ് എളമ്പേരം പാറയിലെ സിൽവർ ലൈൻ മെറ്റൽ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിൽ നിന്നാണ് മോഷ്ടിച്ചത്.

പരാതിയിൽ സ്ഥാപനത്തിലെ ഡ്രൈവറായ തൊളിക്കോട് സ്വദേശി തോട്ടു മുക്കൽ ഹൗസിൽ ഷാനവാസിനെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞഏപ്രിൽ 23 നാണ് മോഷണം നടന്നത്.സ്ഥാപത്തിലെ ജീവനക്കാരനായ ഷാനവാസ് എളംമ്പേ രംപാറയിലെ ഹനീഫയുടെ സ്ഥാപനത്തിൽ അതിക്രമിച്ച് കയറി 1,50,000 രൂപയുടെ 15 ഡ്രമ്മും ടി വിയും ലോറിയിൽ കയറ്റി കൊണ്ട് പോവുകയായിരുന്നുവെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49462/robbery-in-nadukani)