---
title: "അറിവിനെ അരങ്ങാക്കി മാറ്റി തോട്ടീക്കലിലെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍"
english_title: "Education activists in Thottikkal turn knowledge into a platform"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/4946/education-activists-in-thottikkal-turn-knowledge-into-a-platform"
published_at: "2021-10-13T14:59:00+05:30"
category: "Thaliparamba"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6166a716d6c9a_news-card.jpg"
keywords: []
---

# അറിവിനെ അരങ്ങാക്കി മാറ്റി തോട്ടീക്കലിലെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍

> **Lead Summary:** **തളിപ്പറമ്പ്; **അരങ്ങ് എന്നാൽ കേവലം ആഘോഷം അല്ലെങ്കിൽ സന്തോഷം എന്നാണ് സാധാരണ നാം അർത്ഥമാക്കാറുള്ളത്. അരങ്ങുള്ള സംഭവങ്ങൾ എപ്പോഴും എല്ലാവർക്കും താല്പര്യം ഉള്ളവയായിരിക്കും.

## Article Content

**തളിപ്പറമ്പ്; **അരങ്ങ് എന്നാൽ കേവലം ആഘോഷം അല്ലെങ്കിൽ സന്തോഷം എന്നാണ് സാധാരണ നാം അർത്ഥമാക്കാറുള്ളത്. അരങ്ങുള്ള സംഭവങ്ങൾ എപ്പോഴും എല്ലാവർക്കും താല്പര്യം ഉള്ളവയായിരിക്കും.

ലോക്ക്ഡൗൺ ഒഴിവ് വേളകളെ ജ്ഞാനസമ്പാദനത്തിന് മാറ്റിക്കൊണ്ട് വിദ്യാർത്ഥി സമൂഹത്തിന് പുതിയ മാതൃക സൃഷ്ടിച്ച അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് അഞ്ഞൂറ് ദിവസം പിന്നിടുകയാണ്.വളർന്നു വരുന്ന തലമുറക്ക് ഉപയോഗപ്പെടുത്താനുള്ള വ്യത്യസ്ത പദ്ധതികൾ ആണ് ഇതിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയുടെ സഹായത്തോടെ വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഓരോ ദിവസവും വ്യത്യസ്തങ്ങളായ പരിപാടികൾ ആവിഷ്കരിച്ചു കൊണ്ട് അറിവരങ്ങിനെ ഒരു ചരിത്രസംഭവമാക്കിയിരിക്കുകയാണ്.

പതിവായി വ്യത്യസ്ത ഭാഷകളിലുള്ള പത്രവാർത്തകൾ ഓൺലൈൻ വഴി മുടങ്ങാതെ വായനക്കാരിലേക്ക് എത്തിക്കുന്നുമുണ്ട്. 

കേരളത്തിലെ തന്നെ പ്രഗൽഭരായ വിദ്യാഭ്യാസ പ്രവർത്തകരും ട്രെയിനർമാരും പണ്ഡിതരും പ്രഭാഷകരും ഒക്കെ അണിനിരക്കുന്ന ഒരു പരിപാടിയായി അറിവരങ്ങ് ഇന്ന് മാറിയിരിക്കുകയാണ്.മോട്ടിവേഷൻ ക്ലാസ്, ആരോഗ്യ ബോധവൽക്കരണം, പ്രഭാത ചിന്ത, ക്വിസ്മത്സരം , വിജയമന്ത്രം,വെള്ളി വെളിച്ചം,പാട്ടരങ്ങ് തുടങ്ങിയ പരിപാടികള്‍ അറിവരങ്ങിനെ വേറിട്ട് നിര്‍ത്തുന്നു. പ്രത്യേക ദിവസങ്ങളിൽ വ്യത്യസ്ത മത്സരങ്ങളാണ് അറിവരങ്ങിന്റെ കീഴിൽ നടത്തപ്പെടുന്നത്.

സോഷ്യൽ മീഡിയയിലൂടെ സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് മികച്ച മാതൃകയായ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് തളിപ്പറമ്പ് തോട്ടിക്കല്‍ ആസ്ഥാനമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.ഷാക്കിര്‍ തോട്ടിക്കല്‍ ചെയര്‍മാനും യു.എം ഉനെെസ് ജനറല്‍ കണ്‍വീനറുമായ 20 അംഗ ടീമാണ് അറിവരങ്ങിനെ നയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/4946/education-activists-in-thottikkal-turn-knowledge-into-a-platform)