---
title: "പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ച അവകാശികള്‍ ഇല്ലാത്ത വാഹനങ്ങള്‍ ലേലം ചെയ്യുന്നു"
english_title: "Vehicles without heirs kept in police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49349/vehicles-without-heirs-kept-in-police"
published_at: "2022-06-17T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac23296b390_download.jpg"
keywords: []
---

# പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ച അവകാശികള്‍ ഇല്ലാത്ത വാഹനങ്ങള്‍ ലേലം ചെയ്യുന്നു

> **Lead Summary:** **കണ്ണൂര്‍:** കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ കേസ്സുകളുമായി ബന്ധപ്പെട്ടു പിടികൂടിയിട്ടുള്ളതും അവകാശികള്‍ ഇല്ലാത്തതുമായ 436 വാഹനങ്ങള്‍ ലേലം ചെയ്യുന്നു.

## Article Content

**കണ്ണൂര്‍:** കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ കേസ്സുകളുമായി ബന്ധപ്പെട്ടു പിടികൂടിയിട്ടുള്ളതും അവകാശികള്‍ ഇല്ലാത്തതുമായ 436 വാഹനങ്ങള്‍ ലേലം ചെയ്യുന്നു.

> ഇങ്ങനെയുള്ള വാഹനങ്ങള്‍ കേരളാ പോലീസ് ആക്ട് 56 വകുപ്പ് പ്രകാരം അവകാശികള്‍ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ചാണ് ലേലം ചെയ്യുന്നത്. MSTC Ltd. എന്ന സ്ഥാപനത്തിന്‍റെ വെബ്സൈറ്റ് ആയ www.mstcecommerce.com മുഖേന 21-06-2022 തിയ്യതി “ഇ-ലേലം” ചെയ്ത് സര്‍ക്കാരിലേക്ക് മുതല്‍കൂട്ടുന്നതായിരിക്കും.

ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ MSTC Ltd. എന്ന സ്ഥാപനത്തിന്‍റെ വെബ് സൈറ്റില്‍ BUYER ആയി റജിസ്റ്റര്‍ ചെയ്ത് ഇ-ലേലത്തില്‍ ഓണ്‍ലൈന്‍ ആയി പങ്കെടുക്കാവുന്നതാണ്.

ഇത്തരം വാഹനങ്ങള്‍ പോലീസ് സ്റ്റേഷനുകളിലും ചക്കരക്കല്‍ പോലീസ് ഡാംപിങ് യാര്‍ഡിലും സൂക്ഷിച്ചു വരികയാണ്

മോട്ടോര്‍ സൈക്കിള്‍ -317 ,സ്കൂട്ടര്‍ - 51 ,കാര്‍ - 16 ,ഓട്ടോ റിക്ഷ – 27,  ഗൂഡ്സ് – 9 ,ടിപ്പര്‍/ മിനി ലോറി – 8,  ഓമ്നി വാന്‍ - 5, പിക് അപ് – 2,  ബോലെറോ – 1

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49349/vehicles-without-heirs-kept-in-police)