---
title: "പേരാവൂരിൽ യൂത്ത് ലീഗ് നേതാവിന് മർദ്ദനമേറ്റ സംഭവത്തിൽ 10 സിപിഎം പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്"
english_title: "murder case against 10 CPM activists"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49321/murder-case-against-10-cpm-activists"
published_at: "2022-06-17T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac12877f8e4_download.jpg"
keywords: []
---

# പേരാവൂരിൽ യൂത്ത് ലീഗ് നേതാവിന് മർദ്ദനമേറ്റ സംഭവത്തിൽ 10 സിപിഎം പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

> **Lead Summary:** **പേരാവൂർ : **യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് പൂക്കോത്ത് സിറാജിനെ മർദിച്ച കേസിൽ സി.പി.എം പ്രവർത്തകരായ പത്ത് പേർക്കെതിരെ വധശ്രമത്തിന് കേസ്.

## Article Content

**പേരാവൂർ : **യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് പൂക്കോത്ത് സിറാജിനെ മർദിച്ച കേസിൽ സി.പി.എം പ്രവർത്തകരായ പത്ത് പേർക്കെതിരെ വധശ്രമത്തിന് കേസ്.

മുഴക്കുന്ന് സ്വദേശികളായ കാരായി ശ്രീജിത്ത്, അനൂപ്, അഖിലേഷ്, അഖിൽ, രഞ്ജിത്ത്, രജിത്ത്, നിഷാദ്, മുരിങ്ങോടി സ്വദേശികളായ അമീർ ഫൈസൽ, പി.കെ. യൂനുസ്, പുതുശേരി സ്വദേശി കെ. റഹീം എന്നിവർക്കെതിരെയാണ് പേരാവൂർ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്.

ബുധനാഴ്ച വൈകിട്ട് അഞ്ചോടെ പേരാവൂർ ടൗണിൽ വെച്ചാണ് സിറാജിന് മർദനമേറ്റത്. ആ സമയം ടൗണിലൂടെ കടന്നു പോവുകയായിരുന്ന കോൺഗ്രസ് പ്രകടനത്തിലേക്ക് ഓടിക്കയറിയ സിറാജിനെ പോലീസ് ജീപ്പിൽ പോലീസുകാർ തന്നെ ആസ്പത്രിയിലെത്തിക്കുകയായിരുന്നു. പേരാവൂർ എസ്.എച്ച്.ഒ എം.എൻ ബിജോയ് ആണ് കേസന്വേഷിക്കുന്നത്. പ്രതികളിലാരേയും അറസ്റ്റ് ചെയ്തിട്ടില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49321/murder-case-against-10-cpm-activists)