---
title: "തെങ്ങ് ചെത്തുന്നതിനിടെ തെങ്ങിൽ കുടുങ്ങിയ യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി"
english_title: "The fire brigade rescued a young man "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49313/the-fire-brigade-rescued-a-young-man"
published_at: "2022-06-17T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac0bc86ccbf_Untitled-2_web.jpg"
keywords: []
---

# തെങ്ങ് ചെത്തുന്നതിനിടെ തെങ്ങിൽ കുടുങ്ങിയ യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി

> **Lead Summary:** പറശ്ശിനിക്കടവിൽ തെങ്ങ് ചെത്തുന്നതിനായി തെങ്ങിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി.ക്ഷീണം അനുഭവപ്പെട്ട് തെങ്ങിൽനിന്ന് തിരിച്ചിറങ്ങാൻ കഴിയാതെയായ തെങ്ങിൽ കുടുങ്ങിയ സാഹചര്യത്തിലാണ് തളിപ്പറമ്പ് അഗ്നിശമനസേന യുവാവിനെ രക്ഷപ്പെടുത്തിയത്.

## Article Content

പറശ്ശിനിക്കടവിൽ തെങ്ങ് ചെത്തുന്നതിനായി തെങ്ങിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി.ക്ഷീണം അനുഭവപ്പെട്ട് തെങ്ങിൽനിന്ന് തിരിച്ചിറങ്ങാൻ കഴിയാതെയായ തെങ്ങിൽ കുടുങ്ങിയ സാഹചര്യത്തിലാണ് തളിപ്പറമ്പ് അഗ്നിശമനസേന യുവാവിനെ രക്ഷപ്പെടുത്തിയത്.

ചെറുപഴശ്ശി സ്വദേശിയായ ഷിജു കാമ്പ്രത്തി(39)നെയാണ് രക്ഷപ്പെടുത്തിയത്. സ്റ്റേഷൻ ഓഫീസർ സി പി രാജേഷ്,സീനിയർ ഫയർ ഓഫീസർമാരായ ഫിലിപ്പ് മാത്യു,സഹദേവൻ, ഫയർ ഓഫീസർമാരായ ഗിരീഷ്, സുധീഷ്, അനൂപ്, വിജയ്, ഉമേഷ്, ഹോംഗാർഡ് മാരായ രാജേന്ദ്രൻ, മാത്യു ജോർജ് എന്നിവരാണ് രക്ഷാ ദൗത്യത്തിൽ പങ്കെടുത്തത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49313/the-fire-brigade-rescued-a-young-man)