---
title: "ഉത്രക്ക് നീതി കിട്ടിയില്ല, അപ്പീൽ പോകുമെന്ന് ഉത്രയുടെ മാതാവ്"
english_title: "Utra did not get justice and Utra's mother said the appeal would go through"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/4931/utra-did-not-get-justice-and-utras-mother-said-the-appeal-would-go-through"
published_at: "2021-10-13T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6166984d23de1_news-card-web.jpg"
keywords: []
---

# ഉത്രക്ക് നീതി കിട്ടിയില്ല, അപ്പീൽ പോകുമെന്ന് ഉത്രയുടെ മാതാവ്

> **Lead Summary:** ഉത്ര കൊലപാതക കേസിൽ ഭർത്താവ് സൂരജിന് ഇരട്ടപര്യന്തത്തിന് ശിക്ഷിച്ച വിധിയിൽ തൃപ്തിയില്ലെന്ന് ഉത്രയുടെ മാതാവ് മണിമേഖല.

## Article Content

ഉത്ര കൊലപാതക കേസിൽ ഭർത്താവ് സൂരജിന് ഇരട്ടപര്യന്തത്തിന് ശിക്ഷിച്ച വിധിയിൽ തൃപ്തിയില്ലെന്ന് ഉത്രയുടെ മാതാവ് മണിമേഖല.

ഉത്രക്ക് നീതി കിട്ടിയില്ല. സൂരജിന് വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

ഇത്രയും വലിയ ക്രൂരകൃത്യം ചെയ്ത പ്രതിക്ക് പരമാവധി ശിക്ഷയാണ് പ്രതീക്ഷിച്ചത്. ഉത്രക്ക് നീതി തേടി ഹൈകോടതിയിൽ അപ്പീൽ പോകുമെന്നും ഉത്രയുടെ കുടുംബം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/4931/utra-did-not-get-justice-and-utras-mother-said-the-appeal-would-go-through)