---
title: "അതിമാരകമയക്കു മരുന്നായ എംഡിഎംഎ യുമായി യുവാവ് പാപ്പിനിശ്ശേരി എക്സൈസിന്റെ പിടിയിൽ"
english_title: "Pappinisseri Excise arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49299/pappinisseri-excise-arrested"
published_at: "2022-06-17T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62abf7621cc9a_Untitled-2_web.jpg"
keywords: []
---

# അതിമാരകമയക്കു മരുന്നായ എംഡിഎംഎ യുമായി യുവാവ് പാപ്പിനിശ്ശേരി എക്സൈസിന്റെ പിടിയിൽ

> **Lead Summary:** അതിമാരകമയക്കു മരുന്നായ എംഡിഎംഎ യുമായി യുവാവ് പാപ്പിനിശ്ശേരി എക്സൈസിന്റെ പിടിയിൽ. പയ്യന്നൂർ എടാട്ട് വെച്ചാണ് 8ഗ്രാം എംഡിഎംഎ യുമായി കുഞ്ഞിമംഗലം ആണ്ടാംകൊവ്വലിൽ അരയാപ്പുറത്ത് ഹൗസിൽ അബ്ദുൾ അസീസിന്റെ മകൻ എ മുഹമ്മദ് അഫ്സലിനെ അറസ്റ്റ് ചെയ്തത്.

## Article Content

അതിമാരകമയക്കു മരുന്നായ എംഡിഎംഎ യുമായി യുവാവ് പാപ്പിനിശ്ശേരി എക്സൈസിന്റെ പിടിയിൽ. പയ്യന്നൂർ എടാട്ട് വെച്ചാണ് 8ഗ്രാം എംഡിഎംഎ യുമായി കുഞ്ഞിമംഗലം ആണ്ടാംകൊവ്വലിൽ അരയാപ്പുറത്ത് ഹൗസിൽ അബ്ദുൾ അസീസിന്റെ മകൻ എ മുഹമ്മദ് അഫ്സലിനെ അറസ്റ്റ് ചെയ്തത്.

ഇയാൾക്കെതിരെ എൻ ഡി പി എസ് കേസ് എടുത്തു.നിരവധി ക്രിമിനല്‍ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട് ജയിലിലായിരുന്ന പ്രതി ജയിലില്‍ നിന്ന് ഇറങ്ങിയ ഉടനെയാണ് മയക്കുമരുന്ന് വിതരണം ആരംഭിച്ചത്.

ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്.കുഞ്ഞിമംഗലം, പിലത്തറ, പഴയങ്ങാടി, മുട്ടം, പുതിയങ്ങാടി എന്നിവിടങ്ങളിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും നിരവധി യുവാക്കള്‍ക്കും മയക്കുമരുന്ന് എത്തിക്കുന്ന മൊത്ത വിതരണക്കാരനെയാണ് സാഹസികമായി പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49299/pappinisseri-excise-arrested)