---
title: "സീതി സാഹിബ് സ്കൂളിന് 2005- 2006 എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥികൾ കൂളർ കൈമാറി"
english_title: "cooler for seethi sahib school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49248/cooler-for-seethi-sahib-school"
published_at: "2022-06-16T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ab37e8508ff_,.jpg"
keywords: []
---

# സീതി സാഹിബ് സ്കൂളിന് 2005- 2006 എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥികൾ കൂളർ കൈമാറി

> **Lead Summary:** സീതി സാഹിബ്‌ ഹയർ സെക്കന്ററി സ്കൂൾ 2005-2006 എസ് എസ് എൽ സി ഫുൾ ബാച് സംഘടിപ്പിച്ച ഗ്രാൻഡ് അലുംനിമീറ്റ് ഹിസ്റ്റോവിസ്റ്റയുടെ ഭാഗമായി സ്കൂളിന് കൂളർനൽകി.

## Article Content

സീതി സാഹിബ്‌ ഹയർ സെക്കന്ററി സ്കൂൾ 2005-2006 എസ് എസ് എൽ സി ഫുൾ ബാച് സംഘടിപ്പിച്ച ഗ്രാൻഡ് അലുംനിമീറ്റ് ഹിസ്റ്റോവിസ്റ്റയുടെ ഭാഗമായി സ്കൂളിന് കൂളർനൽകി.

ചികിത്സാ സഹായം, പാവങ്ങൾക്ക് ഭക്ഷണ വിതരണം, തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി നടന്നു. ആഗമനം,തുടക്കം,രുചിക്കൂട്ട്,ചില്ലയിലേക്ക് മടങ്ങാം,കാറ്റും കോളും,വിട പറയുകയാണീ,തുടങ്ങീ വിവിധ പരിപാടികളോടെയാണ് അലുംനി മീറ്റ് സംഘടിപ്പിച്ചത്.

ഫാത്തിമ ജബ്ബാറിന്റെ അധ്യക്ഷതയിൽ സ്കൂൾ പ്രിൻസപ്പൽ ഖാസിം എം ഉദ്ഘാടനം നിർവഹിച്ചു,മാനേജർ പി കെ സുബൈർ ,ഹെഡ് മാസ്റ്റർ ഹാഷിം ടി,മുൻ മാനേജർ സി പി വി അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു. മുഹ്സിന സ്വാഗതവും യൂനുസ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49248/cooler-for-seethi-sahib-school)