---
title: "ഓണത്തിന് ഒരു കൊട്ട പൂവ്:  പഞ്ചായത്ത്‌ തല ഉത്ഘാടനം നടന്നു"
english_title: "flowers farming"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49240/flowers-farming"
published_at: "2022-06-16T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ab2ee8da075_vac.jpg"
keywords: []
---

# ഓണത്തിന് ഒരു കൊട്ട പൂവ്:  പഞ്ചായത്ത്‌ തല ഉത്ഘാടനം നടന്നു

> **Lead Summary:** **കുറ്റിയാട്ടൂർ :**ഓണത്തിന് പ്രദേശികമായി പൂക്കൾ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ജില്ലപ്പഞ്ചായത്ത് നടപ്പിലാക്കുന്ന ഓണത്തിന് ഒരു കൊട്ടപ്പൂ പദ്ധതിയുടെ പഞ്ചായത്ത്‌ തല ഉത്ഘാടനം, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീ നിജിലേഷ് സി. നിർവഹിച്ചു.

## Article Content

**കുറ്റിയാട്ടൂർ :**ഓണത്തിന് പ്രദേശികമായി പൂക്കൾ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ജില്ലപ്പഞ്ചായത്ത് നടപ്പിലാക്കുന്ന ഓണത്തിന് ഒരു കൊട്ടപ്പൂ പദ്ധതിയുടെ പഞ്ചായത്ത്‌ തല ഉത്ഘാടനം, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീ നിജിലേഷ് സി. നിർവഹിച്ചു.

പഴശ്ശി കുമാരനാശാൻ വായന ശാല & ഗ്രന്ഥാലയം പ്രവത്തകർ ഒരുക്കിയ തരിശ് പറമ്പിലാണ് പൂക്കൃഷി ഒരുക്കുന്നത്.സെക്രട്ടറി സതീഷ് തോപ്രത്ത് സ്വാഗതം പറഞ്ഞു, കൃഷി ഓഫീസർ ആദർശ് കെ കെ പദ്ധതി വിശദീകരിച്ചു, മനോമോഹനൻ മാസ്റ്റർ,ഹരിദാസൻ, ഉദയൻ ഇടച്ചേരി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49240/flowers-farming)