---
title: "ആസിഡ് കഴിച്ച് അത്യാസന്ന നിലയിലായിരുന്ന വീട്ടമ്മ മരിച്ചു"
english_title: "suiside"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49213/suiside"
published_at: "2022-06-16T15:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aafd4d8602c_Untitled-2_web.jpg"
keywords: []
---

# ആസിഡ് കഴിച്ച് അത്യാസന്ന നിലയിലായിരുന്ന വീട്ടമ്മ മരിച്ചു

> **Lead Summary:** **പയ്യന്നൂര്‍: **ഭര്‍ത്താവ് മരണപ്പെട്ട മനോ വിഷമത്തില്‍ ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു. കുഞ്ഞിമംഗലത്തെ പരേതനായ ടി.പി.ലക്ഷ്മണന്റെ ഭാര്യ മാത്തിൽ തവിടിശ്ശേരി നോര്‍ത്തിലെ മൊട്ടമ്മല്‍ സീതയാണ്മരണപ്പെട്ടത്.

## Article Content

**പയ്യന്നൂര്‍: **ഭര്‍ത്താവ് മരണപ്പെട്ട മനോ വിഷമത്തില്‍ ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു. കുഞ്ഞിമംഗലത്തെ പരേതനായ ടി.പി.ലക്ഷ്മണന്റെ ഭാര്യ മാത്തിൽ തവിടിശ്ശേരി നോര്‍ത്തിലെ മൊട്ടമ്മല്‍ സീതയാണ്മരണപ്പെട്ടത്.

  ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് സീതയെ ആസിഡ് കഴിച്ച് അവശനിലയിൽ കാണപ്പെട്ടത്. സമീപകാലത്തെ ഭര്‍ത്താവിന്റെ വേർപാടോടെ ഇവർ മനോ വിഷമത്തിലായിരുന്നു. ഇതാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പോലീസിന് ലഭിച്ച വിവരം.

അത്യാസന്ന നിലയിലായിരുന്ന ഇവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ചികിത്സക്കിടയില്‍ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അന്ത്യം.

മക്കള്‍:സീന, അജേഷ് (പെരിങ്ങോം സഹകരണ ബാങ്ക്). സഹോദരങ്ങള്‍: പത്മനാഭന്‍(റിട്ട.കുഞ്ഞിമംഗലം സഹകരണ ബാങ്ക്), കുഞ്ഞിരാമന്‍, ജാനകി(ഇരുവരും എടാട്ട്),പരേതയായ നാരായണി. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49213/suiside)