---
title: "ക്യൂ-നെറ്റ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ മൂന്നുപേര്‍ കണ്ണൂരില്‍ പിടിയിലായി"
english_title: "q net online froud"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49206/q-net-online-froud"
published_at: "2022-06-16T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aafb13e0d14_Untitled-2_web.jpg"
keywords: []
---

# ക്യൂ-നെറ്റ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ മൂന്നുപേര്‍ കണ്ണൂരില്‍ പിടിയിലായി

> **Lead Summary:** **കണ്ണൂര്‍:** ക്യൂ-നെറ്റ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ മൂന്നുപേര്‍ കണ്ണൂരില്‍ പിടിയിലായി. തൃശൂര്‍ വെങ്കിടങ്ങ് സ്വദേശികളായ സിത്താര പി. മുസ്തഫ, എന്‍ കെ സിറാജുദ്ദീന്‍, തൃശൂര്‍ സ്വദേശി കെ.കെ അഫ്‌സല്‍ എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്.

## Article Content

**കണ്ണൂര്‍:** ക്യൂ-നെറ്റ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ മൂന്നുപേര്‍ കണ്ണൂരില്‍ പിടിയിലായി. തൃശൂര്‍ വെങ്കിടങ്ങ് സ്വദേശികളായ സിത്താര പി. മുസ്തഫ, എന്‍ കെ സിറാജുദ്ദീന്‍, തൃശൂര്‍ സ്വദേശി കെ.കെ അഫ്‌സല്‍ എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്.

ചാലാട് സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. 175000 രൂപ നിക്ഷേപിച്ചാല്‍ മാസം 15000 രൂപ നല്‍കുമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. നിരവധി പേര്‍ വഞ്ചിതരായതായാണ് വിവരം. എസിപി സ്‌ക്വാഡ് അംഗങ്ങളായ ചക്കരക്കൽ എസ്‌ഐ രാജീവ്, എഎസ്ഐമാരായ എം.അജയൻ, കെപി ഷാജി, എസ്.സിപിഒമാരായ സ്‌നേഹേഷ്‌, സജിത്ത്, പ്രമോദ്, ഡ്രൈവർ ശരത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

2021 സപ്തംബർ മാസം 10ന് ആണ് സംഘത്തിൻ്റെ തട്ടിപ്പിൽ ഇരയായത്. 1,75,000 രുപ നിക്ഷേപിച്ചാൽ ആഴ്ചയിൽ 15,000 രൂപ വീതം ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരൻ്റെ 4,50,000 ലക്ഷം രൂപ തട്ടിയെടുത്ത് പണമോ ലാഭ വിഹിതമോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി.

കേസെടുത്ത പോലീസ് സാമ്പത്തിക തട്ടിപ്പ് നടത്തി ഇടപാടുകാരെ വഞ്ചിച്ച് ഒളിവിൽ കഴിയുകയായിരുന്ന ദമ്പതികളെ കൊല്ലത്ത് വെച്ചും മൂന്നാം പ്രതിയായ ആസിഫ് റഹ്മാനെ തൃശൂരിൽ വെച്ചുമാണ് അന്വേഷണ സംഘം പിടികൂടിയത്.പിടിയിലായ തട്ടിപ്പു സംഘത്തിനെതിരെ വളപട്ടണത്തും, എടക്കാട് സ്റ്റേഷനിലും കേസുകളുണ്ട്.സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സംഘം അനേകം പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരാതിക്കാർ എത്തുമെന്നാണ് പോലീസ് നൽകുന്ന സൂചന

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49206/q-net-online-froud)